10 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 29, 2024
December 4, 2024
September 17, 2024
June 1, 2024
May 2, 2024
February 22, 2024
February 13, 2023
February 8, 2023
January 28, 2023
December 15, 2022

ബസുകളിലെ നിയമലംഘനം: ഇന്നുമുതല്‍ കര്‍ശന നടപടി

Janayugom Webdesk
തിരുവനന്തപുരം
October 11, 2022 10:16 am

കേന്ദ്ര മോട്ടോര്‍വാഹന നിയമങ്ങളും ബന്ധപ്പെട്ട കോടതി ഉത്തരവുകളും ലംഘിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരെ ഇന്നുമുതല്‍ കര്‍ശന നടപടി. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മോട്ടോര്‍ വാഹന നിയമം ലംഘിച്ച്‌ ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും ഘടിപ്പിക്കുന്ന കോണ്‍ട്രാക്ട്‌ ക്യാരേജുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും എതിരെ ശക്തമായ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്‌ നസ്‌ സര്‍ട്ടിഫിക്കറ്റും, ഡ്രൈവറുടെ ലൈസന്‍സും ഉടന്‍ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ടാണ്‌ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്‌ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. 

Eng­lish Sum­ma­ry: Vio­la­tion in bus­es: Strict action from today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.