23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 30, 2024
April 21, 2022
April 20, 2022
April 14, 2022
April 14, 2022
April 12, 2022
April 10, 2022
April 7, 2022
April 4, 2022
January 26, 2022

വിഷു — ഈസ്റ്റർ ; ചെന്നൈയിലേക്ക് അധിക സർവീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്

Janayugom Webdesk
തിരുവനന്തപുരം
April 14, 2022 10:21 am

വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവീസ് നടത്തും. കെഎസ്ആർടിസി — സ്വിഫ്റ്റ് എസി സ്വീറ്റർ ബസുകളാണ് സർവീസ് നടത്തുക. ഈ മാസം 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശൂർ, പാലക്കാട് സേലം വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക് :2181 രൂപ)യിലേക്കും വൈകുന്നേരം 7.30 ന് തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ, തിരുനേൽവേലി, മഥുര, ട്രിച്ചി വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സർവീസ് നടത്തുക. ഇതേ ബസുകൾ 18 ന് വൈകുന്നേരം 6.30 ന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 ന് നാ​ഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സർവീസുകൾ നടത്തും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online. keralartc.com എന്ന വെബ്സൈറ്റ് വഴിയും എന്റെ കെഎസ്ആർടിസി എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 471- 2463799, +91 9447071021.

Eng­lish Sum­ma­ry: Vishu — East­er; KSRTC-Swift with addi­tion­al ser­vice to Chennai

Youn may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.