19 April 2024, Friday

വിഴിഞ്ഞം സംഘര്‍ഷം: ഇന്ന് സമാധാന ചർച്ച നടത്തും

Janayugom Webdesk
തിരുവനന്തപുരം
November 28, 2022 8:23 am

വിഴിഞ്ഞത്ത് ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ന് സമാധാന ചർച്ച നടത്തും. രാവിലെ ചേരുന്ന സർവകക്ഷി യോഗത്തില്‍ മന്ത്രിമാർ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായു 10.30ന് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്ടറുമായും ചർച്ച നടത്തും.

വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. വിഴിഞ്ഞത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു.

സംഘർഷത്തിൽ പരുക്കേറ്റ എസ്ഐ ഉൾപ്പെടെ 18 പൊലീസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുല്ലൂരിലെ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരെ വെറുതെ വിടണമെന്നാവശ്യപ്പെട്ടാണ് ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. പൊലീസ് സ്‌റ്റേഷന്റെ മുന്‍വശം പൂര്‍ണ്ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.