23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 11, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024

വിഴിഞ്ഞം: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

Janayugom Webdesk
കോവളം
December 4, 2022 11:14 pm

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പൊലീസ്. കേസിലെ പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ അടക്കം ശേഖരിക്കുന്ന അധികൃതർ ലുക്ക്ഔട്ട് നോട്ടീസ് നൽകാനുള്ള ശ്രമവും ആരംഭിച്ചു.
പൊലീസ് സ്റ്റേഷൻ അക്രമണത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന മൂവായിരത്തോളം പേരിൽ ആയിരം പേരെയാണ് തിരിച്ചറിഞ്ഞത്. 

ഇവരില്‍ നാനൂറോളം പേരുടെ വ്യക്തമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. ക്രിസ്മസ് — ന്യൂ ഇയർ അവധി പ്രമാണിച്ച് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയവരും സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഇവർ രാജ്യം വിടുന്നത് തടയാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Eng­lish Summary:Vizhinjam: Look­out notice will be issued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.