ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും ഇത് അനിവാര്യമായും നയതന്ത്ര പരിഹാരം ഉൾപ്പെടുമെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുതിന്‍പറഞ്ഞു.യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് പുടിൻ ഈ അഭിപ്രായപ്രകടനം നടത്തിയത്.
ഞങ്ങളുടെ ലക്ഷ്യം സൈനിക സംഘട്ടനമല്ല,മറിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതാണ്, പുടിൻ പറഞ്ഞു. ഇത് അവസാനിപ്പിക്കാൻ ഞങ്ങൾ പരിശ്രമിക്കുമെന്നും പുതിന്‍വ്യക്തമാക്കി.എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് ഏതെങ്കിലും കക്ഷികള്‍ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികള്‍ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലത്. പുതിന്‍ പറഞ്ഞു.
അതേസമയം പുതിന്റെ ഈ പ്രസ്താവനകളെ സംശയത്തോടെയാണ് മറുപക്ഷം കാണുന്നത്. കൂടിയാലോചന നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന് സംശയമുണ്ടെന്ന് യുഎസ് പറയുന്നു. ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
അതേസമയം യുക്രൈനില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുതിന്റെ നയതന്ത്ര ചര്‍ച്ചാ നീക്കമെന്ന് യുക്രൈനും സഖ്യരാജ്യങ്ങളും സംശയിക്കുന്നുണ്ട്. പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലുമുള്ള ആക്രമണം തുടരുന്നത് റഷ്യ നിര്‍ത്തണം എന്നാണ് യുക്രൈന്റെ ആവശ്യം.
English Summary:
Vladimir Putin says Russia wants to end war.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.