27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 14, 2024
June 4, 2024
June 4, 2024
June 3, 2024
June 3, 2024
June 2, 2024
June 1, 2024
June 1, 2024
May 31, 2024

ഹിമാചല്‍പ്രദേശ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

Janayugom Webdesk
ഷിംല
November 12, 2022 8:32 am

ഹിമാചല്‍പ്രദേശ് ഇന്ന് വിധിയെഴുതും. എട്ടുമണിമുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 68 അംഗ നിയമസഭയിലേക്ക് 412 ലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്. സംസ്ഥാനത്ത് ആകെ 55.92 ലക്ഷം വോട്ടര്‍മാരുണ്ട്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം നടക്കുന്നതായാണ് അവസാനം പുറത്തുവന്ന സര്‍വേകള്‍ പ്രവചിക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. ജയ്‌റാം ഠാക്കൂറിനെത്തന്നെയാണ് ഇത്തവണയും ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പ്രചാരണത്തെ നയിച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയായ പ്രതിഭ സിങ്ങാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രധാനമുഖം.
68ല്‍ 67 മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനാകില്ലെന്ന വിലയിരുത്തലില്‍ അരവിന്ദ് കെജ്‌രിവാളുള്‍പ്പടെ കേന്ദ്രനേതാക്കളാരും അവസാനഘട്ടത്തില്‍ പ്രചാരണത്തിനെത്തിയിരുന്നില്ല. ഹിമാചലിലും ഗുജറാത്തിലും എക്സിറ്റ് പോളുകളും അഭിപ്രായ സർവേകളും തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്.

7,881 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1500 പേര്‍ക്കാണ് വോട്ട് ചെയ്യാനാകുക. ഏറ്റവും കൂടുതല്‍ പോളിങ് സ്റ്റേഷനുകളുള്ളത് കാംഗ്ര ജില്ലയിലാണ്, 1625. മൊത്തം വോട്ടര്‍മാരില്‍ 67,532 പേര്‍ സര്‍വീസ് വോട്ടര്‍മാരാണ്. 43,173 പേര്‍ ഈ വര്‍ഷം ജനുവരി ഒന്നിനും ഒക്ടോബര്‍ ഒന്നിനുമിടയില്‍ 18 വയസ് പൂര്‍ത്തീകരിച്ചവരാണ്.

Eng­lish Sum­ma­ry: Vot­ing has start­ed in Himachal Pradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.