March 30, 2023 Thursday

Related news

March 6, 2023
October 22, 2022
October 19, 2022
June 9, 2022
March 27, 2022
April 28, 2021
March 5, 2021
September 6, 2020
January 5, 2020

കടന്നല്‍ ആക്രമണം; ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്

Janayugom Webdesk
മലപ്പുറം
March 27, 2022 5:14 pm

കടന്നലുകളുടെ ആക്രമണത്തില്‍ ബൈക്ക് യാത്രകന് പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകള്‍ ആക്രമിച്ചത്. മരത്തിനു മുകളിലുണ്ടായിരുന്ന കടന്നല്‍ക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. കടന്നല്‍ക്കൂട് കിരണിന്റെ തലയിലാണ് വീണത്. കഴിഞ്ഞ ദിവസം ആലിങ്ങല്‍ റോഡില്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് സംഭവം.

അപകടം മനസിലാക്കി രക്ഷപ്പെടാന്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചെങ്കിലും കടന്നല്‍ക്കൂട്ടം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതില്‍പരം കടന്നല്‍ കൊമ്പുകള്‍ പുറത്തെടുത്തു.

Eng­lish Summary:wasp attack; Seri­ous injury to a young man rid­ing a bike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.