2 May 2024, Thursday

Related news

April 6, 2024
April 6, 2024
March 27, 2024
March 24, 2024
March 14, 2024
March 12, 2024
March 1, 2024
February 7, 2024
January 9, 2024
January 8, 2024

സംസ്ഥാനത്ത് ഡാമുകളിൽ ജലശേഖരം ഉയർന്നു

എവിൻ പോൾ
ഇടുക്കി
July 8, 2023 8:57 pm

കാലവർഷം ശക്തി പ്രാപിക്കുകയും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ സംസ്ഥാനത്തെ ജലാശയങ്ങളിലെ ആകെ ജലശേഖരം 25 ശതമാനമായി ഉയർന്നു. കഴിഞ്ഞ ജൂൺ 30ന് സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളുള്ള ജലാശയങ്ങളിലെല്ലാമായി ഉണ്ടായിരുന്നത് 16 ശതമാനം ജലമായിരുന്നു.
കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് ജലശേഖരം ഒമ്പത് ശതമാനത്തോളം ഉയർന്നത്. നിലവിൽ 1039.419 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം സംസ്ഥാനത്തെ എല്ലാ ജലാശയങ്ങിളിലുമായുണ്ട്. ഈ മാസം ഇന്നലെ വരെ സംസ്ഥാനത്ത് 346.484 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ നീരൊഴുക്ക് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഇന്നലെ വരെ 463.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലെല്ലാമായി ഒഴുകിയെത്തിയിട്ടുണ്ട്. ഈ മാസം 1534.429 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ജലാശയങ്ങളിൽ ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. സംസ്ഥാനത്ത് മഴ തുടരുന്നതും വൈദ്യുതോപയോഗം പ്രതിദിനം 71.6999 ദശലക്ഷം യൂണിറ്റായി കുറഞ്ഞതും കെഎസ്ഇബിക്ക് ആശ്വാസമാണ്.
സംസ്ഥാനത്തെ വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഒരാഴ്ചക്കിടെ 395.6 മില്ലി മീറ്റർ മഴ ലഭിച്ചു. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലശേഖരം 22 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കുമുള്ളതിനാൽ വൈദ്യുതി ഉൽപ്പാദനത്തിൽ നേരിടുന്ന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകും.

eng­lish summary;Water stor­age in dams in the state has increased

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.