26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 24, 2024
December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024

കാർഷിക നിയമങ്ങൾ പിൻവലിച്ചത്​ വെറും തെരഞ്ഞെടുപ്പ്​ തന്ത്രം; ഇനി ബിജെപിക്കൊപ്പമില്ലെന്ന്​ യുപി കർഷകർ

Janayugom Webdesk
ലഖ്​നൗ
December 6, 2021 10:03 am

വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിച്ചു എങ്കിൽതന്നെയും ബിജെപിക്കെതിരായ നിലപാട്​ മാറ്റില്ലെന്ന്​ വ്യക്​തമാക്കി പടിഞ്ഞാറൻ യുപിയിലെ കർഷകർ. ഡൽഹി അതിർത്തികളിൽ നടന്ന കർഷക സമരങ്ങളിൽ സംസ്ഥാനത്ത്​ നിന്ന്​ സജീവമായി പ​ങ്കെടുത്തത്​ പടിഞ്ഞാറൻ യുപിയിലെ കർഷകരായിരുന്നു. നിയമങ്ങൾ പിൻവലിച്ചുവെങ്കിലും ബിജെപിയോടുള്ള തങ്ങളുടെ സമീപനത്തിൽ ഒരു മാറ്റമില്ലെന്ന് കർഷകർ ഇക്കണോമിക്​ ടൈംസിനോട്​ പ്രതികരിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിച്ചതും പെട്രോൾ‑ഡീസൽ വില കുറച്ചതും തെരഞ്ഞെടുപ്പ്​ അടുത്തത്​ കൊണ്ടാണ്​. അല്ലെങ്കിൽ ഇത്തരമൊരു നിലപാടിലേക്ക്​ ബിജെപി എത്തില്ലെന്ന്​ കർഷകർ പറഞ്ഞു. തെരഞ്ഞെടുപ്പിന്​ ശേഷം നിയമം വീണ്ടും കേന്ദ്രസർക്കാർ കൊണ്ടു വരുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്​. മുമ്പ്​ ബിജെപിയെ പിന്തുണച്ചിരുന്ന ഒരുവിഭാഗം ആളുകൾ ഇപ്പോൾ ആർഎൽഡിയുടെ പക്ഷത്തേക്ക്​ മാറിയിട്ടുണ്ടെന്നും ​ഗ്രാമീണർ പറയുന്നു. കാർഷിക പ്രശ്​നങ്ങൾക്കൊപ്പം തൊഴിലില്ലായ്​മ യുവാക്കളെ ബി. ജെ. പിയിൽ നിന്നും അകറ്റുന്നുണ്ട്​. ഇതിനൊപ്പം യു. പിയുടെ സുരക്ഷയിലുള്ള ആശങ്കയും പലരേയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന്​ പടിഞ്ഞാറൻ യു. പിയിലെ കർഷകർ സാക്ഷ്യപ്പെടുത്തുന്നു. നവംബർ 19നാണ്​​ വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ എടുത്തത്.


ഇതുംകൂടി വായിക്കാം;കാർഷിക നിയമങ്ങൾ പിൻവലിക്കുമ്പോൾ


നവംബർ 29ന്​ ഇതുസംബന്ധിച്ച ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ടാണ്​ കേന്ദ്രസർക്കാറിന്റെ നീക്കമെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളിൽ മുഖ്യ പങ്കുവഹിച്ചവരിൽ പടിഞ്ഞാറൻ യു. പിയിൽ നിന്നുള്ള കരിമ്പ്​ കർഷകരുമുണ്ടായിരുന്നു. യു. പിയിൽ വോട്ടുമറിഞ്ഞാൽ അത്​ തിരിച്ചടിയാവുമെന്ന ആശങ്കയിലാണ്​ ബിജെപി. നിയമങ്ങൾ പിൻവലിച്ചതിന്​ ശേഷവും കർഷകരുടെ വിശ്വാസ്യത ആർജിക്കാൻ ബിജെപിക്ക്​ സാധിച്ചിട്ടില്ലെന്ന്​ തെളിയിക്കുന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ കർഷകർ അനുഭവിക്കുന്ന യാതനകൾക്ക് ആശ്വാസം പകരാതെ, അവർക്കെതിരെ നടന്ന അനീതികളെ പരവതാനിക്കു താഴെ ഒളിപ്പിച്ച് അവരുടെ ആത്മാവിൽ ഇടം നേടാനുള്ള ഒരു ചുവടുവയ്പായിരുന്നു ഈ പിൻവാങ്ങൽ. ഉത്തർപ്രദേശ്, പഞ്ചാബ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ കർഷക സഹസ്രങ്ങളടങ്ങുന്ന ജനതയെ തിരിച്ചുപിടിക്കാനാണ് കാവി ഭരണം പരിശ്രമിക്കുന്നത്. ജനങ്ങളെ, പ്രത്യേകിച്ച് കർഷകരെ ബലംപ്രയോഗിച്ച് തങ്ങൾക്കൊപ്പം നിലനിർത്താൻ കഴിയില്ലെന്ന് കേന്ദ്രത്തിന് വ്യക്തമായി. പ്രക്ഷോഭങ്ങൾക്കു നേരെ പുലർത്തിയ നിഷേധാത്മകത സർക്കാരിനെയും കൂട്ടാളികളെയും സമസ്ത ഇടങ്ങളിലും ദുർബലരാക്കി. അത് കർഷക പ്രക്ഷോഭത്തിന്റെ വിജയമായിരുന്നു.
eng­lish summary;West UP farm­ers yet to warm up to BJP even after law repeal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.