സംവിധായിക കുഞ്ഞില മാസിലാമണിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം. സംവിധായിക വിധു വിന്‍സെന്റ് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ മേളയില്‍നിന്നും തന്റെ സിനിമ പിന്‍വലിച്ചു. കുഞ്ഞിലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സംവിധായിക ലീനാ മണിമേഖലയും രംഗത്തെത്തി. കുഞ്ഞില വിഷയത്തില്‍ പ്രതിഷേധിച്ച് സംവിധായകന്‍ പ്രതാപ് ജോസഫ് ഡെലിഗേറ്റ് പാസ് തിരിച്ചേല്‍പ്പിച്ചു. അതേ സമയം നടന്‍ ഹരീഷ് പേരടി ശക്തമായ വിമര്‍ശമാണ് കുഞ്ഞില സംഭവത്തില്‍ ഉയര്‍ത്തിയത്. കോഴിക്കോട്ടെ കോളാമ്പിയില്‍ വെറും സവര്‍ണ തുപ്പലുകള്‍ മാത്രമെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്റെ ‘വൈറല്‍ സെബി’. ചിത്രം മേളയില്‍ നിന്ന് പിന്‍വലിക്കുകയാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വിധു ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞില ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് കരുതുന്നു. കുഞ്ഞിലയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്ത നടപടികള്‍ ചലച്ചിത്ര മേളയ്ക്ക് ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേര്‍ക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രമേ ഇതിനെ കരുതാനാവുകയുള്ളൂവെന്നും വിധു ഫേസ്ബുക്കില്‍ പറഞ്ഞു.
തമിഴ് സംവിധായിക ലീനാ മണിമേഖലയും കുഞ്ഞിലയെ പിന്തുണച്ചു. കുഞ്ഞിലയുടെ ”അസംഘടിതര്‍” മലയാളത്തിലെ ആദ്യത്തെ യഥാര്‍ഥ സ്ത്രീപക്ഷ സിനിമയാണെന്നും. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ ആ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ അത് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും ലീന ഫേസ്ബുക്കില്‍ കുറിച്ചു.
You may also like this video; Widespread protests against director Kunjila Mascillamani’s arrest; Hareesh peradi said that it was just upper castes
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.