23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 15, 2024
March 8, 2024
February 16, 2024
January 25, 2024
October 21, 2023
October 3, 2023
October 3, 2023
August 12, 2023
June 11, 2023
June 3, 2023

ശ്രദ്ധ കേസ് വഴിത്തിരിവായി: ഫ്രിഡ്ജില്‍ വെട്ടിനുറുക്കി സൂക്ഷിച്ച് പിന്നീട് ഉപേക്ഷിച്ച ഗൃഹനാഥനെ തിരിച്ചറിഞ്ഞു

Janayugom Webdesk
November 28, 2022 2:49 pm

ഡല്‍ഹിയില്‍ ജീവിത പങ്കാളി വെട്ടിക്കൊലപ്പെടുത്തി 36 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ച ശ്രദ്ധ വാക്കറിന്റെ കേസിന്റെ അന്വേഷണം മറ്റൊരു കേസിനും തുമ്പുണ്ടാക്കി. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത കേസാണ് തെളിഞ്ഞത്.

ഡല്‍ഹി പാണ്ഡവ് നഗറില്‍ താമസിച്ചിരുന്ന അ‍ഞ്ജന്‍ ദാസിനെയാണ് ഭാര്യ പൂനവും മകൻ ദീപകും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ചത്. ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തിയ ശേഷമായിരുന്നു കൃത്യം. ഇക്കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ഡല്‍ഹിയില്‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ സഞ്ചിയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് ആരുടേതാണെന്ന് കണ്ടെത്താനായില്ല.

അന്ന് കിട്ടിയത് ശ്രദ്ധയുടെ മൃതദേഹത്തിന്റെ ഭാഗങ്ങളായിരുന്നോയെന്ന് കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ് അര്‍ജുൻ ദാസിന്റെ മൃതദേഹമാണ് ഇതെന്ന് വ്യക്തമായത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണം. പൂനം, ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവര്‍ മൃതദേഹം ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

Eng­lish Sum­mery: Wife Killed Hus­band and kept in Refrig­er­a­tor as peaces like Shrad­ha Walk­er Case

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.