പാലക്കാട് തുടര്‍ കൊലപാതകങ്ങളില്‍ എന്ത് വില കൊടുത്തും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട് പറഞ്ഞു. 24 മണിക്കൂറിനിടെ കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സ്ഥിതി വഷളാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ശ്രീനിവാസന്റെ കൊലപാതകത്തിന് ഉപയോഗിച്ച ബൈക്ക് യുവതിയില്‍ നിന്നും വായ്പയായി വാങ്ങിയ പോപ്പുലര്‍ഫ്രണ്ട് നേതാവ് പിടിയിലായതായാണ് വിവരം. മറ്റു പ്രതികളെ പിടികൂടുന്നതുവരെ ഇവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാനാണ് പൊലീസ് നീക്കം. ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ മുഖം നോക്കാതെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അക്രമിക്കളെ അടിച്ചമര്‍ത്തണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തില്‍ കൂടുതല്‍ പേരെ പോലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
അതേസമയം ആര്‍എസ് എസ് പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം 12 മണിയോടെ ബിജെപി നേതാക്കള്‍ ഏറ്റുവാങ്ങി. വൈകിട്ട് നാലിന് കറുകോടി ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ജില്ലാ ആശുപത്രി പരിസരത്തു നിന്നും മടങ്ങിയവരെന്നും കരുതുന്ന്. ഇന്നലെ രാത്രി 50 പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിക്കേണ്ടതിനാല്‍ ഇവരെ കേന്ദ്രകരിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്.
English Summary: Will be caught the accused soon at any cost: Minister K Krishnankutty
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.