28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025

കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിവിര്‍ വെറും പ്രഹസനമാകുമോ; ആശങ്കയുമായി പാര്‍ട്ടി അണികള്‍

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
May 9, 2022 12:33 pm

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. നേതൃത്വം ഇല്ലായ്മ ഉള്‍പ്പെടെ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയി ഏറെയാണ്. പാര്‍ട്ടിയുടെ അണികളെല്ലാം നിരാശയിലാണ്. ജനീകീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല.

ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടു മടക്കിയിരിക്കുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ പ്രതികരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുനിലവിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ നല്‍കുന്ന ഫലം കാണാത്ത കോണ്‍ഗ്രസ് അതിജീവനത്തിന്റെ പാത തേടുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കാനിരിക്കുന്ന ചിന്തന്‍ ശിവിര്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികളൊക്കെ വിജയിച്ചു കഴിയുമ്പോള്‍ ബിജെപിയില്‍ ചേരുന്ന രീതിയാണ് കണ്ടുവരുന്നത്. ചിന്തന്‍ ശിവിര്‍ നടക്കുമ്പോള്‍ വസ്തുനിഷ്ടമായ ചര്‍ച്ചയും, വിമര്‍ശനങ്ങളും നടക്കില്ലെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ക്ക് പറയുവാനുള്ളത്.

സ്തുതിപാഠകരും, കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവരും ശിവിര്‍ സംഘടനാപരമായി കൊണ്ടുപോകുുവാന്‍ ശ്രമിക്കില്ലെന്നും അവര്‍ പറയുന്നു. ഇതിന് മുമ്പ് മൂന്ന് ചിന്തന്‍ ശിവിറുകളാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് നടത്തിയത്. 1998, 2003, 2013 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ എത്തും. ഇത്തവണ രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിവിര്‍. 400ഓളം പ്രതിനിധികളാണ് യോഗത്തിനെത്തുക.

2003ല്‍ നടന്ന ചിന്തന്‍ ശിവിര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗുണമായത്. പത്ത് വര്‍ഷം രാജ്യം ഭരിക്കാന്‍ അവസരമൊരുക്കിയത് ഈ ചിന്തന്‍ ശിവിറിലെ തന്ത്രങ്ങളായിരുന്നു. സോണിയ പ്രധാനമന്ത്രിയാകാതിരുന്നതും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതും പത്ത് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചതുമെല്ലാം ഈ ചിന്തന്‍ ശിവിറിലെ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത വെല്ലുവിളിയാണിപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നത്. ഹിന്ദുത്വം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബിജെപിയുടെ മുന്നേറ്റം എങ്ങനെ തടയാനാകുമെന്ന് കോണ്‍ഗ്രസ് ആലോചിക്കേണ്ടിയിരിക്കുന്നു . മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളുമായുള്ള സഹകരണം സംബന്ധിച്ചും ചിന്തന്‍ ശിവിറില്‍ തീരുമാനമാനമുണ്ടാകണം.

ചിന്തന്‍ ശിവിറിന് മുന്നോടിയായി തുടര്‍ച്ചയായ യോഗങ്ങളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. എന്നാല്‍ നേരത്തെയുള്ള സാഹചര്യമല്ല, കോണ്‍ഗ്രസിന്‍റെ അടിസ്ഥാനമെല്ലാം തകര്‍ന്നിരിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സംഘടനാപരമായി ഏറെ ദുര‍്ബലമാണ്, അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം ഏറെ പിന്നിലാണ്,പേരിന് പോലും സാന്നിധ്യമില്ലാത്ത 180 ലോക്‌സഭാ മണ്ഡലങ്ങളാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.ബിജെപിയെ എങ്ങനെ നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രധാനമായും ആലോചിക്കേണ്ടത് . 

കോണ്‍ഗ്രസിനുണ്ടായിരുന്ന സാമൂഹിക അടിത്തറ നഷ്ടമാകുന്നതിലുള്ള ആശങ്ക സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. തോല്‍വിയേക്കാള്‍ സോണിയയെ അലട്ടുന്ന വിഷയവും ഇതാണ്. 1998ന് ശേഷം കോണ്‍ഗ്രസ് ഒറ്റയ്ക്ക് കേന്ദ്രം ഭരിച്ചിട്ടില്ല. പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്നതും ഇതിന് ശേഷമാണ് യുപി, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങി ലോക്‌സഭാ സീറ്റുകള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. 180 ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സാന്നിധ്യമേയില്ല. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ പ്രാദേശിക കക്ഷികളുമായി സഖ്യം വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ സമവായ ശ്രമം ഉദയ്പൂര്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാംഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷവും. എല്ലാം കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ്. ഇവിടെ ജയിക്കാന്‍ സാധിച്ചാല്‍ 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറും. ബാക്കിയുള്ള ചില സംസ്ഥാനങ്ങളില്‍ സഖ്യനീക്കങ്ങളും നടക്കും. 

എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശങ്ങളില്‍ ആംആദ്മിയുടെ കടന്നുവരവ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. ബിജെപിയെ നേരിടാന്‍ ആംആ്ദമിക്ക് കഴിയുമെന്ന തരത്തിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിലേ നിരവധി പ്രവര്‍ത്തകരും, ബിജെപി വിരുദ്ധരായ കൂടുതല്‍ ജനങ്ങളും ബിജെപിയുടെ ബദലായി ആംആദ്മി പാര്‍ട്ടിയെ കണ്ടു വരുന്നു. നല്ല നേതൃത്വമില്ലാത്തതും, ഗ്രൂപ്പുപോരും കോണ്‍ഗ്രിസിന് വിലങ്ങുതടിയായി മാറിയിട്ടുണ്ട് 

Eng­lish Summary:Will Con­gress’ think­ing shit be just a farce; Par­ty ranks with concern

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.