പങ്കാളിത്ത പെൻഷൻ പിൻവലിച്ചു സ്റ്റാറ്റ്യുട്ടറി പെൻഷൻ സമ്പ്രദായം നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ കൊട്ടാരക്കര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, കോവിഡിന്റെ പേരിൽ മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയവ പ്രമേങ്ങളിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വിനോദ് കുമാർ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി സാലിഷ് രാജ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശശിധരൻ പിള്ള, സതീഷ് കെ ഡാനിയേൽ, എസ് വൃന്ദ, ബി പി ഹരികുമാർ എന്നിവർ സംസാരിച്ചു. വൈ കുട്ടപ്പൻ സ്വാഗതവും രാജിക കെ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മനോജ് പുതുശ്ശേരി(പ്രസിഡന്റ് ), വൃന്ദ, കുട്ടപ്പൻ, നജീബ് ഖാൻ (വൈസ് പ്രസിഡന്റുമാര്‍ )സാലിഷ് രാജ് (സെക്രട്ടറി), രാജിക, ബിജു സോമൻ, ഹരിപ്രസാദ്(ജോയിന്റ് സെക്രട്ടറിമാര്‍) ബി പി ഹരികുമാർ(ട്രഷറർ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.