27 December 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
September 10, 2024
September 1, 2024
May 29, 2024
May 2, 2024
March 24, 2024
February 23, 2024
December 12, 2023
September 29, 2023
September 28, 2023

ആൺകുട്ടിയെ പ്രസവിക്കാത്തതിന് സ്ത്രീയ്ക്ക് ക്രൂരമർദനം

Janayugom Webdesk
ലഖ്നൗ
June 4, 2022 3:13 pm

ഉത്തർപ്രദേശിൽ ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന് അമ്മയെ ഭർത്താവും സ്ത്രീകൾ ഉൾപ്പടെയുള്ള ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. രണ്ട് മക്കളും പെൺകുഞ്ഞുങ്ങളായതിനാലാണ് സ്ത്രീയ്ക്ക് ക്രൂര മർദനമേറ്റത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മർദ്ദനമേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആദ്യ പ്രസവത്തിൽ യുവതിയ്ക്ക് പെൺകുഞ്ഞ് ജനിച്ചതോടെ തന്നെ ബന്ധുക്കൾ പീഡനം തുടങ്ങിയിരുന്നു. രണ്ടാമതും പെൺകുഞ്ഞ് പിറന്നതോടെയാണ് ക്രൂരത കൂടിയത്. യുവതിയെ തെരുവിലിട്ട്ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്നും മഹോബ പൊലീസ് അറിയിച്ചു.

ആൺകുട്ടിയെ പ്രസവിക്കാൻ കഴിവില്ലാത്തവൾ എന്ന് വിളിച്ച് ഭർത്താവും ബന്ധുക്കളും ഒരുപാട് ഉപദ്രവിക്കുമായിരുന്നു. രണ്ടാമതും പെൺകുട്ടി പിറന്നതോടെ മർദ്ദനത്താൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി.

പെൺകുഞ്ഞുങ്ങളെ പ്രസവിച്ചുവെന്ന കാരണത്താൽ തനിക്ക് ഭക്ഷണം പോലും തരാറില്ലായിരുന്നു. ഇവരുടെ പീഡനത്തിനിടയിലും കൂലിപ്പണി ചെയ്താണ് വിശപ്പടക്കുന്നതും കുഞ്ഞുങ്ങളെ പോറ്റുന്നതും. – മർദ്ദനമേറ്റ യുവതി പൊലീസിനോട് വ്യക്തമാക്കി.

Eng­lish summary;Woman bru­tal­ly beat­en for not giv­ing birth to a boy

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.