ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ വനിതകള്‍ ന്യൂസിലന്‍ഡിനെ 141 റണ്‍സിന് തോല്‍പ്പിച്ചു. ഇതോടെ പോയിന്‍റ് ടേബിളില്‍ ഓസ്‌ട്രേലിയ ഒന്നാമതെത്തി. വിജയലക്ഷ്യമായ 270 റണ്‍സ് പിന്തുടര്‍ന്ന് ന്യൂസിലന്‍ഡ് ബാറ്റിങിനിരക്ക് എന്നാല്‍ വെറും 30.2 ഓവറിൽ 128 റൺസിന് ഓള്‍ഔട്ട് ആവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എൽസെ പെറി(68), താഹ്‍ലിയ മഗ്രാത്ത്(57) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ 18 പന്തിൽ പുറത്താകാതെ 48 റൺസ് ആഷ്‍ലൈ ഗാര്‍ഡ്നറുടെ ഇന്നിംഗ്സാണ് ഓസ്‌ട്രേലിയെ രക്ഷിച്ചത്. ബെത്ത് മൂണി(30), റേച്ചൽ ഹെയ്ൻസ്(30) എന്നിവരും ഓസീസിനായി റൺസ് കണ്ടെത്തി. ലിയ തഹുഹു കിവീസിനായി മൂന്നു വിക്കറ്റ് നേടി.
മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ വിക്കറ്റിൽ 22 റൺസ് നേടിയെങ്കിലും പിന്നീടെത്തിയവര്‍ ഗ്രൗണ്ടില്‍ അധികം നിന്നില്ല. 44 റൺസ് നേടിയ ആമി സാത്തെര്‍ത്ത്‍വൈറ്റ് മാത്രമാണ് കിവീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയ തഹുഹു കിവീസ് ഇന്നിങ്സില്‍ 23 റൺസ് കൂടി നേടി.
English Summary:Women’s World Cup; Australia won for the third time in a row
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.