23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
September 16, 2024
September 3, 2024
July 7, 2024
January 22, 2024
January 19, 2024
January 1, 2024
September 10, 2023
September 9, 2023
August 24, 2023

ലോക പുരസ്‌കാരങ്ങൾ നേടി ഫാഷൻ ഷോ

ഷാജി ഇടപ്പള്ളി
കൊച്ചി
December 15, 2021 4:30 pm

വിവാഹിതരും അവിവാഹിതരുമായ യുവതി യുവാക്കൾക്കായി ഫ്യൂച്ചർ ഇന്നോവേഷൻസ് എഫ് ഐ ഇവന്റസ്‌ ഒരുക്കിയ ഫാഷൻ ഷോക്ക് ലോക പുരസ്‌കാരങ്ങൾ. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ മുൻനിർത്തി സാമൂഹിക ബോധവത്കരണത്തിനായി നൂറോളം സന്ദേശങ്ങൾ വഹിച്ച് മോഡലുകൾ നടത്തിയ റിലേ നടത്തമാണ് അവാർഡുകളിലൂടെ ഫാഷൻ ചരിത്രത്തിൽ ഇടം നേടിയതെന്ന് അവാർഡ് ജേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വേൾഡ് റെക്കോഡ്‌സ് യൂണിയൻ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. 

എറണാകുളം ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ മിസ് കേരളയായി അനുഷ്ക ജയരാജ് , ഉത്തര ശരത് ( ഫസ്റ്റ് റണ്ണറപ്പ്), മരിയ അഗസ്റ്റിൻ (സെക്കൻഡ് റണ്ണറപ്പ് ) എന്നിവരും മിസ്സിസ് കേരളയായി നമ്രത പ്രകാശ് , ശ്രീലക്ഷ്മി ശങ്കർ (ഫസ്റ്റ് റണ്ണറപ്പ് ) ഷാലി രഞ്ജിത്ത് (സെക്കന്റ് റണ്ണറപ്പ് ) എന്നിവർ വിജയികളായി. വിവാഹിതരായ പുരുഷന്മാരിൽ ജാസിം നാലകത്ത് മിസ്റ്റർ കേരളയും അവിവാഹിതരായ പുരുഷന്മാരിൽ ജോയിസ് ജിജിയും വിജയിച്ചു. വാർത്താസമ്മേളനത്തിൽ ഷോ ഡയറക്ടർ രഞ്ജിത്ത് എം പി , അനുഷ്‌ക ജയരാജ്, നമ്രത പ്രകാശ്, കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. സിനിമയിലടക്കം നല്ല ഓഫറുകൾ വന്നിട്ടുണ്ടെന്നും സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു ഫാഷൻ ഷോ ആയിരുന്നു ഇതെന്നും വിജയികൾ വ്യക്തമാക്കി.

ENGLISH SUMMARY:World Award win­ning fash­ion show
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.