യെമൻ തുറമുഖ നഗരമായ ഹുദൈദയിൽ വച്ച് വിമത വിഭാഗമായ ഹൂതികൾ യുഎഇ പതാകയുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്തു. സോകോട്ര ദ്വീപിൽ സൗദി അറേബ്യ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള ഉപകരണങ്ങളുമായി ജസാൻ തുറമുഖത്തേക്കുള്ള യാത്രക്കിടെയാണ് കപ്പൽ പിടിച്ചെടുത്തത്. ഹൂതികളുടെ സൈനിക വക്താവ് യഹ്‌യ സാരി കപ്പൽ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു. ആംബുലൻസ് വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, ടെന്റുകൾ, പാചക വസ്‌തുക്കൾ, അലക്കു ഉപകരണങ്ങൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയാണ് കപ്പലിലുള്ളത്.
കപ്പൽ ഉടൻ വിട്ടുകിട്ടണമെന്ന് അറബ് സഖ്യം ആവശ്യപ്പെട്ടു. അല്ലെങ്കിൽ സേനയെ ഉപയോഗിക്കേണ്ടി വരുമെന്നും അറബ് സഖ്യം മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ കപ്പൽ വിട്ടുനൽകണം, അല്ലെങ്കിൽ ബലപ്രയോഗം ഉൾപ്പെടെ ഈ ലംഘനം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി മുന്നറിയിപ്പ് നൽകി. കപ്പൽ ഹൈജാക്ക് ചെയ്തതിനെ ജോർദാൻ അപലപിച്ചു.
english summary; Yemeni Houthi rebels seize Saudi ship
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.