28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 27, 2024
September 24, 2024
September 19, 2024
September 16, 2024
September 14, 2024
September 11, 2024
September 11, 2024
September 11, 2024
September 10, 2024

യുവാവിന് മർദ്ദനം; ഹൈക്കോടതിയിൽ പൊലീസ് കുറ്റംസമ്മതിച്ചു

Janayugom Webdesk
കൊച്ചി
December 21, 2021 7:50 pm

തെൻമലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഹൈക്കോടതിയിൽ കുറ്റസമ്മതം നടത്തി. രാജീവിനെ മർദ്ദിച്ചത് തെറ്റായ കേസിലെന്ന് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു.

ബന്ധു ഫോണിൽ അസഭ്യം പറഞ്ഞെന്ന പരാതി നൽകാനെത്തിയപ്പോൾ രാജീവിനെ തെൻമല എസ്എച്ച്ഒ വിശ്വംഭരൻ കരണത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി മൂന്നിനാണ് പരാതിയുമായി രാജീവ് തെൻമല സ്റ്റേഷനിലെത്തുന്നത്. കരണത്തടിച്ച പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷൻ വരാന്തയിൽ മണിക്കൂറുകളോളം കെട്ടിയിട്ടു. അടിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് അത് നീക്കം ചെയ്യാൻ രാജീവിനെയും കസ്റ്റഡിയിലെടുത്ത് മൊബൈൽ കടകൾ കയറിയിറങ്ങി. വീട്ടിലെത്തി ഭീഷണിപ്പെടുത്തി, ജോലിയില്ലാതാക്കി. മർദ്ദിച്ച ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ആറ് മാസം പൂഴ്ത്തി.

രാജീവിനെതിരെ കേസിൽ കഴമ്പില്ലാ എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും കേസ് അവസാനിപ്പിക്കുന്നതായും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഡിജിപി പറയുന്നു.പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാതിക്കാരന് നഷ്ടപരിഹാരമുൾപ്പെടെ കൊടുക്കേണ്ട കേസാണിതെന്നും പറഞ്ഞു. ഹൈക്കോടതി ഇടപെടലിൽ എസ്എച്ച്ഒ വിശ്വംഭരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

eng­lish sum­ma­ry; Young man beat­en; Police plead­ed guilty in the high court

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.