26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025

പ്രണയനൈരാശ്യത്തില്‍ ലഹരി ഉപയോഗിച്ച് ടവറിന് മുകളില്‍ കയറി ഉറങ്ങി യുവാവ്

Janayugom Webdesk
July 8, 2022 1:59 pm

തിരുവനന്തപുരം വെഞ്ഞാറമൂട് പ്രണയനൈരാശ്യത്തില്‍ മദ്യപിച്ച് ടവറിന് മുകളില്‍ കയറി ഉറങ്ങിപ്പോയ യുവാവിനെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പുല്ലമ്പാറയില്‍ യുവാവ് ടവറിന് മുകളില്‍ കയറിയിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുന്നത്. മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കാല് പുറത്തേക്ക് നീണ്ട നിലയില്‍ കിടന്നുറങ്ങുന്ന യുവാവിനെയാണ് കണ്ടത്. മദ്യലഹരിയിലായിരുന്നു യുവാവ്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുകളില്‍ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു.

മെയിന്റനന്‍സ് ജോലിക്കായി കയറി നില്‍ക്കാന്‍ കഴിയുന്ന സ്ഥലത്ത് ചെറുപ്പക്കാരന്‍ കിടന്നുറങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തന സാമഗ്രികളുമായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏറെബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്. ശബ്ദം ഉണ്ടാക്കാതെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ചെറുപ്പക്കാരന്റെ അടുത്തെത്തി കയറുകൊണ്ട്ഇടുപ്പില്‍ കെട്ടി സുരക്ഷ ഉറപ്പിച്ചു. പിന്നെ തട്ടി ഉണര്‍ത്തി ഓരോ ചുവടും പിടിച്ചിറക്കി നിലത്തെത്തിച്ചു. എന്തിനാ മുകളില്‍ കയറിയത് എന്ന വെഞ്ഞാറമൂട് സര്‍ക്കിള്‍ഇന്‍സ്പെക്ടറുടെ ചോദ്യത്തിന് സര്‍ അടിച്ച ഒപിആര്‍ ചതിച്ചതാണ്’ എന്നായിരുന്നു മറുപടി. പ്രണയനൈരാശ്യത്തില്‍ ലഹരി ഉപയോഗിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ ടവറിന്മുകളിലേക്ക് കയറി പോയതെന്നാണ് വിവരം. ടവറില്‍ നിന്നുംതാഴെയിറക്കിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് സജ്ജമാക്കിയിരുന്ന ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; In des­per­a­tion The young man fell asleep on the top of the tow­er using drugs

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.