26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 20, 2025
April 19, 2025
April 17, 2025
April 17, 2025

യുവതിയെ ബസ്സില്‍ ശല്യം ചെയ്തു; മധ്യവയസ്‌കനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Janayugom Webdesk
June 27, 2022 4:30 pm

യുവതിയെ ബസില്‍ ശല്യം ചെയ്തയാളെ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട തൃശൂര്‍ റൂട്ടിലെ ബസ്സില്‍ തൃശ്ശൂരിലേക്ക് പോവുകയായിരുന്ന യുവതിയെ ഉപദ്രവിച്ച തൊട്ടിപ്പാള്‍ പുളിക്കല്‍ ഷാജി (49) എന്നയാളാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍.

രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള ബസില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതിയും ഇരുന്നത്. വലിയാലുക്കല്‍ എത്തിയപ്പോള്‍ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. 

യുവതി ബഹളംവെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Eng­lish Summary:Young woman harassed on bus mid­dle-aged man arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.