26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024

ഉള്‍പ്പൊര് അവസാനിക്കാതെ കോണ്‍ഗ്രസ്: വി എം സുധീരനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Janayugom Webdesk
November 9, 2021 3:55 pm

സംസ്ഥാന കോണ്‍ഗ്രസില്‍ കെ. സുധാകരന്‍— വി ഡിസതീശന്‍ അച്ചുതണ്ടിനെതിരെ ഗ്രൂപ്പുകളും, മുതിര്‍ന്ന നേതാക്കളും രംഗത്തുവന്നതിനു പിന്നാലെ യൂത്ത്കോണ്‍ഗ്രസും നേതാക്കളും പ്രവര്‍ത്തകരും. കെ സുധാകരനെ വിമര്‍ശിച്ച വിഎം സുധീരന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് റിജില്‍ മാക്കുറ്റിയാണ് രംഗത്തുവന്നിരിക്കുന്നത്. നാല് എംഎല്‍എമാര്‍ ഉള്ള കണ്ണൂരിൽ രണ്ട് പേർ ഇപ്പോഴും ഉണ്ടെന്ന് പറയുന്ന അദ്ദേഹം തൃശ്ശൂരിൽ ജനിച്ച് ആലപ്പുഴയിൽ എം പിയായി തിരുവനന്തപുരത്ത് താമസിക്കുന്ന നേതാവിൻ്റെ ജില്ലകളിൽ മുന്നേ എത്ര എം എല്‍ എ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ എത്ര എം എല്‍ എ ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമർശിക്കുന്നതെന്നും മാക്കുറ്റി ചോദിക്കുന്നു.
സുധാകരന്റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പോലും ഗുണമല്ല. അവിടെ നാല് എംഎല്‍എമാരുണ്ടായിരുന്നത് രണ്ടായി ചുരുങ്ങിയെന്നും വിഎം സുധീരന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഉമ്മൻ ചാണ്ടി സർ ഭരിക്കുമ്പോൾ കെ പി സി സി അദ്ധ്യക്ഷനായ നേതാവ് ഞാൻ കെ പി സി സി പ്രസിഡൻ്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് യു ഡി എഫ് സർക്കാരിനെതിരെയും കോൺഗ്രസ്സ് മന്ത്രിമാർക്ക് എതിരെ ആരോപണ ശരങ്ങൾ ഉന്നയിച്ച്, യു ഡി എഫിന്റെ തുടർ ഭരണത്തെ തകർത്ത ആൾ തന്നെ ഇന്നത്തെ കെ പി സി സി പ്രഡൻ്റിനെതിരെ പറയുമ്പോൾ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട്. പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ് കെ പി സി സി പ്രസിന്‍റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്. ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല.
പാർട്ടിയെ പ്രതിസന്ധിയിലാക്കി, സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിച്ചതാണ് ഈ അവസ്ഥയിൽ എത്തിയത്. കെ പി സി സി പ്രസിഡൻ്റ് ആയ സമയത്ത് മന്ത്രിയായ ശ്രി കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ കെ പി സി സി പ്രസിഡൻ്റ് സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല. കെ പി സി സി പ്രസിഡൻ്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആൾ ഇപ്പോഴും വാർത്ത കിട്ടാൻ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവർക്കൊക്കെ മനസ്സിലായിറ്റുണ്ട്. ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സുള്ളവർക്ക് മാത്രമേ കെ പി സി സി പ്രസിഡൻ്റിനെതിരെ പ്രസ്ഥാവനയുമായി വരാൻ സാധിക്കുകയുള്ളൂ.ഇങ്ങനെപോകുന്നു റിജില്‍ മാക്കുറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

Eng­lish Sum­ma­ry: Youth Con­gress against V M Sudheeran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.