ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെ യൂത്ത് കോണ്‍ഗ്രസ് വോട്ടെടുപ്പ് ഇന്നലെ തുടങ്ങിയപ്പോള്‍ തന്ന തമ്മിലടിച്ചും പരസ്പരം ചെളി വാരിയെറിഞ്ഞും പൊട്ടിത്തെറിച്ചും എഐ‑ഗ്രൂപ്പുകള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയും ബിജെപി-ആര്‍എസ് എസ് നേതൃത്വവുമായുള്ള രാഷ്ട്രീയബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പാലക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ സദ്ദാംഹുസൈനും ഐഗ്രൂപ്പ് നേതാക്കളും രംഹത്തെത്തിയതോടെയാണ് ചെളിവാരിയെറിയലിന് തുടക്കമായത്.
ബിജെപി ഭരിക്കുന്ന നഗരസഭയുടെ അഴിമതികള്‍ക്കെതിരെയും സ്വജന പക്ഷപാതത്തിനും വികസന മുരടിപ്പിനുമെതിരെ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ഷാഫി പറമ്പില്‍ സമ്മതിക്കുന്നില്ലെന്നും ബിജെപി ഭരിക്കുന്ന നഗരസഭയ്ക്കെതിരെ അദ്ദേഹം ഒരു പരാതിയും പറയാത്തത് ഈ ബന്ധത്തിന്റെ പേരിലാണെന്നും അദ്ദേഹം ആരോപിച്ചു.
നഗരസഭയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ഷാഫി പറമ്പില്‍ പലതവണ വിട്ടുനിന്നത് ഇതിന്റെ തെളിവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കളുമായി ഒത്തു ചേര്‍ന്ന് ഷാഫി നടത്തിയ നീക്കങ്ങളിലൂടെയാണ് വിജയിച്ചതെന്നും, നഗരസഭയിലെ മുന്‍കാല നേതാക്കളുമായുള്ള ബിസിനസ് ബന്ധം അന്വേഷിക്കണമെന്നും സദ്ദാം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ നിന്നും രണ്ടു തവണ എംഎല്‍എ ആയെങ്കിലും എ ഗ്രൂപ്പിന് കാര്യമായ സ്വാധീനമില്ലാത്ത പാലക്കാട് മണ്ഡലത്തില്‍, ഐ ഗ്രുപ്പുകാരെ ഒന്നടക്കം വെട്ടുന്നതിനാണ് മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെ സദ്ദാം ഹുസൈന്റെ നാമനിര്‍ദ്ദേ പത്രിക തള്ളിക്കളയിച്ചതെന്നുമാണ് ആരോപണം. സ്ത്രീകളോടെ അസഭ്യം പറഞ്ഞ കേസിലെ പ്രതിയും ഷാഫിയുടെ വലം കൈയുമായ കെ എ ജയഘോഷിന്റെ വിജയം ഉറപ്പിക്കുന്നതിനാണ് മത്സരം ഒഴിവാക്കി എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിക്കളയിച്ചതെന്നും അവര്‍ പറഞ്ഞു.
യൂത്തു കോണ്‍ഗ്രസ് നേതാക്കളായ അരുണ്‍ പ്രസാദ്, മൊയ്തീന്‍, എം അരുണ്‍ എന്നിവരും സദ്ദാമിനൊപ്പം ഷാഫി പറമ്പില്‍ എംഎല്‍എയുടെ ബിജെപി-ആര്‍എസ്എസ് ബന്ധത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍ക്ക് പരാതി നല്‍കിയതായി വ്യക്തമാക്കി.
English Summary: Youth Congress organizational elections: Initial clash between A‑I groups
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.