26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 17, 2024
September 16, 2024
September 4, 2024
May 27, 2024
March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024

ജനയുഗം ഓണ്‍ലൈനിന് യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍

Janayugom Webdesk
തിരുവനന്തപുരം
November 22, 2021 1:03 pm

ജനയുഗം പത്രത്തിന്റെ യൂട്യൂബ് ചാനലായ ജനയുഗം ഓണ്‍ലൈനിന് യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സില്‍വര്‍ പ്ലേ ബട്ടണ്‍ ജനയുഗം എഡിറ്റര്‍ രാജാജി മാത്യുതോമസിന് കൈമാറി. ഒരു ലക്ഷം സബ്‌സ്‌ക്രൈബേര്‍സ് തികച്ചതിനാണ് യൂട്യൂബ് അംഗീകാരം. ഇതിനു പുറമേ കോപ്പിറൈറ്റ് സ്‌ട്രൈക്കുകളോ യൂട്യൂബ് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍ ലംഘനമോ ഇല്ലാത്തതിനാലാണ് പ്ലേ ബട്ടണ്‍ ലഭിച്ചത്. ചടങ്ങില്‍ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ്, കൊച്ചി യൂണിറ്റ് മാനേജര്‍ ജി മോട്ടിലാല്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം കെ ദിലീപ് കുമാര്‍, ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് മനോജ് മാധവന്‍, ജനയുഗം സബ് എഡിറ്റര്‍ ഷിബിന്‍രാജ് അറത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.