27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 18, 2024
June 11, 2024
June 1, 2024
May 29, 2024
May 18, 2024
May 17, 2024
May 15, 2024
May 12, 2024
April 29, 2024
April 25, 2024

ഹണിട്രാപ്പിൽ കുടുക്കി വ്യവസായില്‍ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തു; യൂട്യൂബർമാരായ ദമ്പതികൾക്കെതിരെ കേസെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 4:52 pm

ഡല്‍ഹിയില്‍ ഹണിട്രാപ്പിൽ കുടുക്കി വ്യവസായില്‍ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്ത യൂട്യൂബർമാരായ ദമ്പതികൾക്കെതിരെ കേസെടുത്തു. ഗുരുഗ്രാം ജില്ലയിലെ ബാദ്ഷാപൂർ സ്വദേശിയും പരസ്യ ഏജൻസി നടത്തുന്നയാളുമായ യുവാവിനെയാണ് ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയത്.

ജോലിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയിലെ ഷാലിമാർബാഗ് നിവാസിയായ നാംറ ഖാദിർ എന്ന സ്ത്രീയുമായി പരാതിക്കാരനുമായ യുവാവ് പരിചയപ്പെടുന്നത്. പിന്നീട് സോഹ്‌ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽവച്ച് സംസാരിക്കാൻ ക്ഷണിച്ചു. മനീഷ് ബെനിവാൾ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ബിസിനസ് ആവശ്യങ്ങൾക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നൽകി എന്നും, പണം തിരികെ ചോദിച്ചപ്പോൾ യുവതി തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും യുവാവ് പരാതിയില്‍ പറയുന്നു. തുടർന്ന് തങ്ങല്‍ സുഹൃത്തുക്കളായെന്നും. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികൾ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികൾ തന്റെ സ്വകാര്യ നിമിഷങ്ങൾ പകര്‍ത്തുകയായിരുന്നുവെന്നും യുവാവ് പറയുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോ​ഗിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്ത് പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാൾ ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 10 ന് പോലീസ് ദമ്പതികൾക്ക് നോട്ടീസ് അയച്ചെങ്കിലും അവർ ഇടക്കാല ജാമ്യത്തിനായി ഗുരുഗ്രാം കോടതിയെ സമീപിച്ചു, അത് നവംബർ 18 ന് തള്ളി. പ്രതികളെ പിടികൂടുന്നതിനായി ഞങ്ങൾ റെയ്ഡ് നടത്തുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Youtu­ber cou­ple was booked for alleged­ly extort­ing over Rs 80 lakh from a businessman
You may also like this video\

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.