യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറെയും അതുല്യ നടന പ്രതിഭ കെപിഎസി ലളിതയെയും അനുസ്മരിച്ചു. അഞ്ജലി എന്ന പേരില്‍ നടന്ന പരിപാടിയില്‍ കെ വി വിനോദന്‍ മുഖ്യ പ്രഭാഷണം നടത്തി. ഉഷാ ഷിനോജ്, കെ പി റസീന, ദീപ പ്രമോദ്. വിത്സന് തോമസ്, സുഭാഷ് ദാസ്, പ്രശാന്ത് ആലപ്പുഴ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ലതാജി പാടി അനശ്വരമാക്കിയ വിവിധ ഭാഷകളിലെ ഗാനങ്ങളും കെപിഎസി ലളിതയുടെ നാടക പ്രവര്‍ത്തന കാലത്തെ സ്മരണകള്‍ തൊട്ടുണര്‍ത്തിയ നാടകഗാനങ്ങളുംആലപിച്ചു കൊണ്ട്യുഎഇ യിലെ മികച്ച സംഗീത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അനുസ്മരണ സന്ധ്യയുടെ ഭാഗമായി.
രേഖ ജെന്നി, അനിരുദ്ധ്, പ്രമോദ് കുഞ്ഞിമംഗലം, അക്ഷയ സന്തോഷ്, നമിത സുബീര്‍, ലൗലി നിസാര്‍ എന്നിവര്‍ ഗാനാഞ്ജലികള്‍ അര്‍പ്പിച്ചു. നൗഷാദ് പുലാമന്തോള്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ എം കെ ഷാജഹാന് സ്വാഗതവും ജെറോം തോമസ് നന്ദിയും പറഞ്ഞു.
English summary; Yuvakalasahithi dubai anjali
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.