22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 24, 2024
September 17, 2024
September 4, 2024
August 13, 2024
August 3, 2024
July 1, 2024
June 30, 2024
May 16, 2024
April 26, 2024

യുവകലാസാഹിതി ഖത്തർ ഫാമിലി പിക്നിക് സംഘടിപ്പിച്ചു

Janayugom Webdesk
ദോഹ
May 8, 2022 7:39 pm

ഈദ് ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പിക്നിക് ജനപങ്കാളിത്തം കൊണ്ട് ആവേശകരമായി. മെയ് 6 നു വൈകുന്നേരം നാലു മുതല്‍ 10 വരെ അൽ ബിദ്‌ദാ പാർക്കിൽ നടന്ന പിക്നിക് പരിപാടി യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള ഉദ്ഘാടനം ചെയ്തു. പിക്നിക്ക് കണ്‍വീനര്‍ രജി പുത്തൂരാന് സ്വാഗതം ആശംസിച്ചു.

പിക്നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മ്യൂസിക്കൽ റൗണ്ട്, ലൈം& സ്പൂൺ, ബലൂൺ വീർപ്പിക്കൽ, തംബോല തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികള്‍ക്കായി ബലൂൺ പൊട്ടിക്കൽ, മിഠായി പെറുക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു. പരിപാടികള്‍ക്ക് കെ രഘുനാഥ്, മോഹൻ ജോൺ, സിറാജുദീൻ എം , ജോബിൻ പണിക്കർ, സരിൻ കക്കത്ത്, ബിജോയ് വേണുഗോപാൽ, ജീമോൻ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള , കണ്‍വീനര്‍ രജി പുത്തൂരാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവര്‍ ചേർന്ന് സമ്മാനങ്ങള്‍ നല്‍കി.

പിക്നിക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമർത്ഥമായ നാടൻ വിരുന്ന് ഒരുക്കിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം കുടുബങ്ങൾ തമ്മിൽ കാണാനും ഇടപഴകാനും ഉള്ള അവസരം ഒരുക്കിയതിനു യുവകലാസാഹിതി ഖത്തറിനോട് പങ്കെടുത്തയെല്ലാവരും നന്ദി അറിയിച്ചു.

 

Eng­lish Sum­ma­ry: Yuvakalasahithy orga­nized Pic­nic for its mem­bers in Qatar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.