Wednesday
22 Nov 2017

Sahapadi

ഓര്‍മ്മപുസ്തകത്തിലെ മഴത്താളുകള്‍

മഴ ആര്‍ത്തിരമ്പി പെയ്യുകയാണ്. തന്നിലെ എല്ലാ രൗദ്രഭാവവും പുറത്തെടുത്ത് താണ്ഡവനൃത്തമാടുന്നത് പോലെ. ഒരു ചില്ലുജാലകത്തിനിപ്പുറം പുറത്തെ മഴയെ നോക്കിയിരിക്കുമ്പോള്‍ എന്തെല്ലാമോ ഓര്‍മകള്‍ മനസിലേക്കു തികട്ടിവരുന്നു. മൗസിലേക്ക് കടന്നുവന്ന ഓര്‍മകളെ ആ മഴത്തുള്ളികള്‍ക്കിടയിലേക്ക് മേയാന്‍ വിടാനനുവദിക്കുന്നതിനു മുന്‍പ് പ്യൂണിന്റെ വിളികേട്ടു. 'സാര്‍, ചായ...'...

ഝാന്‍സിറാണി

ഡല്‍ഹിയില്‍ കലാപം നടക്കുന്ന സമയത്ത് ഉത്തരേന്ത്യ മുഴുവന്‍ ഉജ്ജ്വലമായ പോര്‍ക്കളമായി മാറി. ശക്തന്മാരായ ധാരാളം നാട്ടുരാജാക്കന്മാരും കലാപകാരികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് രംഗത്തുണ്ടായിരുന്നു. അത്തരക്കാരുടെ ഇടയില്‍ തിളങ്ങിനിന്നൊരു താരമായിരുന്നു ഝാന്‍സിയിലെ റാണിയായിരുന്ന ലക്ഷ്മീഭായി. ഡല്‍ഹിയില്‍ വിപ്ലവം പടരുന്ന വേളയില്‍ ഝാന്‍സിയില്‍ പടനയിച്ചത് ഝാന്‍സി...

യുനെസ്‌കോയുടെ ലോക പൈതൃക സംരക്ഷണ ദിനം

ഡോ. പി ലൈല യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അഥവാ യുനെസ്‌കോ എന്ന് കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ. പേരില്‍ നിന്നും ആ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് മനസിലാക്കാവുന്നതാണ്. സാംസ്‌കാരികവും പരിസ്ഥിതി പ്രധാനവുമായ സ്ഥലങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനായി 1972 നവംബര്‍ 16ന്...

ചാച്ചാജിയെ ഓര്‍ക്കുമ്പോള്‍…

പണ്ഡിറ്റ്ജിയെ കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് അച്ഛന്റെ വാക്കുകളില്‍ നിന്നാണ്. പണ്ഡിറ്റ്ജി എന്ന് പറഞ്ഞാല്‍, ശിശുദിനങ്ങളില്‍ കുട്ടികള്‍ ഉത്സാഹപൂര്‍വം വിളിക്കുന്ന ചാച്ചാജി തന്നെ. ഇന്ത്യന്‍ ദേശീയ കോണ്‍ഗ്രസിലെ അന്നേവരെയുള്ള നേതാക്കന്മാരുടെ ചിത്രങ്ങള്‍ ഞങ്ങളുടെ ഭിത്തിയില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു, അടിക്കുറിപ്പുകളോടെ. അങ്ങനെ, ഒരുകൂട്ടം ചിത്രങ്ങള്‍ക്കിടയില്‍ നിന്ന്...

ഇന്ന് ശിശുദിനം- കുട്ടികളുടെ ചാച്ചാജി

മഞ്ജുഷ വി എല്‍ ശാസ്തമംഗലം വീണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി...

മംഗള്‍പാണ്ഡെ

ഗൗതം എസ് എം ക്ലാസ്: 5 ബി ഇന്ത്യന്‍ സ്‌കൂള്‍, അല്‍ഗൂബ്ര, മസ്‌കറ്റ് നൂറുവര്‍ഷത്തെ ജനങ്ങളുടെ പീഡനങ്ങള്‍ക്ക് അറുതി വരുത്തേണ്ട സമയമായെന്ന് ചെറുപ്പക്കാര്‍ക്ക് തോന്നിത്തുടങ്ങി. ബ്രിട്ടീഷുകാരുടെ പ്രവൃത്തികള്‍ക്കെതിരെ ചെറുപ്പക്കാരായ ശിപായിമാര്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാകുവാന്‍ തുടങ്ങി. 1857 ലെ ഒരു പാതിരാ നേരത്ത്...

മഹാത്മാഗാന്ധിയുടെ ശബ്ദം റേഡിയോയിലൂടെ….

1947 ഇന്ത്യക്കാര്‍ക്ക് മറക്കാനാവാത്ത വര്‍ഷമാണ്. അതോടൊപ്പം മറക്കാനാവാത്ത മറ്റൊരു അനുഭവവും നമുക്കുണ്ട്. ഇന്ത്യാമഹാരാജ്യം രണ്ടായി വിഭജിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു അത്. അന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ ജനസഞ്ചയം ഹര്യാനയിലെ കുരുക്ഷേത്രയില്‍ ക്യാമ്പ് ചെയ്യുകയുണ്ടായി. അവരെ നേരിട്ടുകാണുവാനും സംസാരിക്കുവാനും നമ്മുടെ രാഷ്ട്രപിതാവിന് അതിയായ ആഗ്രഹമുണ്ടായിരുന്നു....

നേതൃത്വഗുണം – ശരിയായ സാമൂഹ്യസൃഷ്ടിക്ക് ആധാരം

കൂട്ടുകാരേ, സമൂഹത്തില്‍ സ്വീകാര്യതയോടുകൂടി പെരുമാറുവാനുള്ള ഒരുവന്റെ കഴിവ് ഒരു വ്യക്തിയുടെ സൗഹാര്‍ദ്ദപൂര്‍വമായ സാമൂഹ്യബന്ധത്തിന്റെ അടിസ്ഥാനമാണ്. ആത്മാഭിമാനവും ആത്മവിശ്വാസവും ഒത്തിണങ്ങിയ വ്യക്തിത്വവികാസം മറ്റുള്ളവരോട് സത്യസന്ധമായി ഇടപെടുന്നതിനോടൊപ്പം ഉദാത്തമായ ജീവിതമൂല്യങ്ങള്‍ക്കും സര്‍വോപരി ജീവിത സാക്ഷാത്കാരത്തിനും വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാമൂഹ്യപക്വത ആര്‍ജ്ജിച്ച ഒരു...

ഒക്‌ടോബര്‍ -13 കായികദിനം

എ ഡേവിഡ്‌ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന പരേതനായ കേണല്‍ ജി വി രാജയുടെ ജന്മദിനമായ ഒക്‌ടോബര്‍ 13-ാം തിയതിയാണ് കേരളത്തില്‍ കായിക ദിനമായി ആഘോഷിക്കുന്നത്. കായിക താരങ്ങളുടെ മികവുകളെ പരമാവധി വികസിപ്പിക്കുന്നതിലൂടെ കായികതാരങ്ങള്‍ പരസ്പരം അവരുടെ കഴിവുകള്‍ പകര്‍ന്നു...

വിന്ധ്യനും കടന്ന്

ക്ലൈവിന്റെ കുതന്ത്രങ്ങളും പ്ലാസി യുദ്ധവും ബസ്‌കര്‍ യുദ്ധവും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ബംഗാള്‍ അനായാസം ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1911ല്‍ ഡല്‍ഹി തലസ്ഥാനമാകുന്നതുവരെ കല്‍ക്കത്ത തലസ്ഥാനമാക്കി അവര്‍ പൂര്‍ണമായും ബംഗാള്‍ ഭരിച്ചു തുടങ്ങി. ഇന്ത്യയില്‍ ഇംഗ്ലീഷുകാര്‍ക്കുണ്ടായ ആദ്യത്തെ പ്രസിഡന്‍സി സാമ്രാജ്യം ബംഗാള്‍ ആയിരുന്നു....