26 March 2024, Tuesday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

ശരശയ്യയില്‍ കിടന്നപ്പോള്‍ ഭീഷ്മര്‍ക്ക് വേദനിച്ചോ? ഉത്തരം ഫിസിക്സ് പറയും

വലിയശാല രാജു
September 12, 2022 4:56 pm

ഹാഭാരതത്തിലെ ഭീഷ്മരുടെ കഥ അറിയാമായിരിക്കുമല്ലോ. അവസാനം അമ്പുകൾ കൊണ്ട് നിർമ്മിച്ച ശരശയ്യയിൽ കിടന്നാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. ഭീഷ്മർ എങ്ങനെയായിരിക്കും കിടന്നിരിക്കുക. ഇതിന് പിന്നിൽ വലിയൊരു ഭൗതിക ശാസ്ത്രമുണ്ട്.
ഭീഷ്മർ കിടന്നതുപോലെ നമുക്കും കിടക്കാം. നമ്മൾ ഒരു വസ്തുവിനെ തള്ളുമ്പോൾ ഉണ്ടാകുന്ന ബലം പലപ്പോഴും ഒരു ബിന്ദുവിൽ മാത്രമായി കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന് ഡ്രോയിങ് ബോർഡിൽ പേപ്പർ പിൻചെയ്തുവയ്ക്കുമ്പോൾ നമ്മൾ പിന്നിൽ ഉപയോഗിക്കുന്ന ബലം ബോര്‍ഡിലെ ഒരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് പിൻ ഡ്രോയിങ് ബോർഡിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത്. കൂർത്തിരിക്കുന്ന വസ്തുക്കളിൽ മർദ്ദം വളരെ കൂടുതലായിരിക്കും. എന്നാൽ ആണികൊണ്ടുള്ള കിടക്കയിൽ മർദ്ദം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. ഒരു കട്ടിലിൽ അടുപ്പിച്ചടിപ്പിച്ചു കൂർത്ത ആണികൾ തറച്ചിരിക്കുന്നുവെന്ന് സങ്കല്പിക്കുക. ധൈര്യമായി നമുക്ക് അതിൽ കയറിക്കിടക്കാം. ആണികൾ നമ്മുടെ ശരീരത്തിൽ ഒരു പരിക്കും ഏല്പിക്കില്ല.
നമ്മുടെ ശരീരഭാരം കട്ടിലിൽ നിറയെ തറച്ചിരിക്കുന്ന ആണികളിലേക്ക് വ്യാപിച്ചു കിടക്കുന്നതുകൊണ്ടാണ് ആണികൾ നമ്മെ വേദനിപ്പിക്കാത്തത്. അതുകൊണ്ടാണ് ഭീഷ്മരെ പോലെ നമുക്കും കിടക്കാമെന്ന് പറയുന്നത്. ബലത്തെക്കുറിച്ചും അത് ഏല്പിക്കുന്ന മർദ്ദത്തെക്കുറിച്ചുമുള്ള പ്രാഥമിക പാഠമാണ് ശരശയ്യ നമ്മെ ഓർമ്മപ്പെടുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.