8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 5, 2024
September 2, 2024
September 2, 2024
September 2, 2024

കേന്ദ്ര സര്‍വകലാശാല നിയമനം: ബിജെപി സംസ്ഥാന പ്രസിഡന്റ് അഴിമതി നടത്തിയെന്ന് ജില്ലാ നേതാക്കള്‍

Janayugom Webdesk
കാസർകോട്
February 24, 2022 11:04 pm

കേരള കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഴിമതി നടത്തിയെന്ന് ജില്ലാ നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേന്ദ്ര സർവകലാശാലയിൽ നിയമനം നൽകുന്നതിന് ഒരാളിൽ നിന്ന് അഞ്ചുലക്ഷം രൂപയാണ് ജില്ലയിലെ നേതാക്കൾ വഴി കൈക്കൂലി വാങ്ങിയതെന്ന് ബിജെപി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച പി രമേശന്‍ ആരോപിച്ചു. എന്നാൽ ഇയാൾക്ക് ജോലി നൽകാനായില്ലെന്ന് മാത്രമല്ല പണം തിരിച്ചു നൽകിയില്ലെന്നും ഇവര്‍ പറഞ്ഞു. പണം നൽകിയിട്ടും നിയമനം ലഭിക്കാത്തവർ ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി പ്രശ്നവുമായി ബന്ധപ്പെട്ട് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി, മുൻ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ എന്നിവർക്കെതിരെ സംസ്ഥാന പ്രസിഡന്റ് നടപടിയെടുക്കാത്തത് ഇവരുടെ ബ്ലാക്ക്‌മെയിൽ ഭയന്നാണെന്ന് വിമതനേതാക്കൾ ആരോപിച്ചു. ഇവർക്കെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെടുക്കാത്ത കാലത്തോളം എതിർപ്പുമായി മുന്നോട്ട് പോകും. ലക്ഷ്യം നേടാൻ ഏതറ്റം വരേയും പോകാൻ മടിക്കില്ല. ജില്ലയിലെത്തുന്ന സംസ്ഥാന നേതാക്കളെ തടയുമെന്നും ഇവർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയ പ്രവർത്തകർ ഉന്നയിച്ച വിഷയങ്ങളിൽ പലതും പരിഹരിക്കാത്തത് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രശ്നപരിഹാരമുണ്ടാകുന്നില്ലെന്നതോടൊപ്പം സോഷ്യൽമീഡിയ വഴിയുള്ള ഏറ്റുമുട്ടലും രൂക്ഷമായിട്ടുണ്ട്.

Eng­lish Sum­ma­ry: Cen­tral Uni­ver­si­ty Appoint­ment: BJP state pres­i­dent accused of cor­rup­tion by dis­trict leaders

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.