1 July 2024, Monday
KSFE Galaxy Chits

Related news

February 18, 2024
February 2, 2024
January 15, 2024
December 30, 2023
December 15, 2023
November 17, 2023
October 10, 2023
October 7, 2023
October 4, 2023
September 19, 2023

13,534 പട്ടയങ്ങൾ നൽകും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Janayugom Webdesk
തിരുവനന്തപുരം
September 13, 2021 6:17 pm

സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14ന് രാവിലെ 11.30ന് ഓൺലൈനിൽ നിർവഹിക്കും. 13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.

തൃശ്ശൂർ ജില്ലയിൽ 3575 പട്ടയവും ഇടുക്കി ജില്ലയിൽ 2423 പട്ടയവും, മലപ്പുറം ജില്ലയിൽ 2061 പട്ടയവും കോഴിക്കോട് ജില്ലയിൽ 1739 പട്ടയവും പാലക്കാട് ജില്ലയിൽ 1034 പട്ടയവും കണ്ണൂർ ജില്ലയിൽ 830 പട്ടയവും കാസർഗോഡ് ജില്ലയിൽ 589 പട്ടയവും എറണാകുളം ജില്ലയിൽ 530 പട്ടയവും വയനാട് ജില്ലയിൽ 406 പട്ടയവും ആലപ്പുഴ ജില്ലയിൽ 108 പട്ടയവും കോട്ടയം ജില്ലയിൽ 74 പട്ടയവും കൊല്ലം ജില്ലയിൽ 58 പട്ടയവും പത്തനംതിട്ട ജില്ലയിൽ 55 പട്ടയവും, തിരുവനന്തപുരം ജില്ലയിൽ 52 പട്ടയവും വിതരണം ചെയ്യുന്നതിന് തയ്യാറായിട്ടുണ്ട്.

തൃശൂർ കെ.കരുണാകരൻ സ്മാരക ടൗൺ ഹാളിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ മുഖ്യാതിഥികളാകും. തൃശൂർ മേയർ എം.കെ.വർഗീസ്, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Eng­lish Sum­ma­ry : 100 day devel­op­ment pro­gram dis­trib­ut­ing land records to landless 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.