18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024
April 11, 2024
April 10, 2024

കാഴ്ചയില്ലാതെ ഈ ഡ്രൈവര്‍ കാറോടിച്ചത് 339 കിലോമീറ്റര്‍ വേഗതയില്‍; റെക്കോര്‍ഡ്

Janayugom Webdesk
വാഷിങ്ടണ്‍
April 12, 2022 7:34 pm

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട കാര്‍ റേസിങ് ഡ്രൈവര്‍ ലോകറെക്കോര്‍ഡ് നേട്ടി ട്രാക്കില്‍. കണ്ണടച്ച് ഏറ്റവും വേഗതയില്‍ കാര്‍ ഓടിക്കുന്നവര്‍ വേണ്ടിയുള്ള ലോക ഗിന്നസ് റെക്കോര്‍ഡ് വിഭാഗത്തിലാണ് അമേരിക്കന്‍ സ്വദേശി ഡാന്‍ പാര്‍ക്കര്‍ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. 339.64 കിലോമീറ്റര്‍ വേഗതയിലാണ് പാര്‍ക്കാര്‍ കസ്റ്റമൈസിഡ് കോർവെറ്റ് കാര്‍ ഓടിച്ചത്. മാര്‍ച്ച് 31നാണ് ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോർട്ട് റണ്‍വേയില്‍ 322.68 കിലോമീറ്റര്‍ വേഗതയെന്ന റെക്കോര്‍ഡ് തകര്‍ത്ത് പാര്‍ക്ക് മുന്നേറിയത്. അത്യാധുനിക സംവിധാനങ്ങളുള്ള കാറിനുള്ളില്‍ ഡ്രൈവിങ് നിയന്ത്രിക്കാന്‍ ഒരു ഓഡിയോ ഗൈഡന്‍സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ ‘ബ്ലൈൻഡ് ഡ്രൈവർ ചലഞ്ചിന്റെ’ ഭാഗമായാണിത്. അന്ധനായ ഒരാൾക്ക് സുരക്ഷിതമായി വാഹനം ഓടിക്കാൻ കഴിയുമെന്ന് മാത്രമല്ല, മണിക്കൂറിൽ ഇരുനൂറ് മൈലിലധികം വേഗതയിൽ വാഹനം ഓടിക്കാന്‍ കഴിയുമെന്ന് പാര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ക്കറിന് ഇതേ ദിവസമാണ് കാര്‍റേസിങ്ങിന് ഇടയിലുണ്ടായ അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ടത്. ഏഴ് വർഷം മുമ്പ് ലൂസിയാന അന്ധർക്കുള്ള കേന്ദ്രത്തിൽ നിന്ന് പാര്‍ക്കര്‍ ബിരുദം നേടിയതും ഇതേ തിയതില്‍ തന്നെയാണ്. ബ്ലൈൻഡ് ഡ്രൈവർ ചലഞ്ച് ഇവന്റ് 2011 ജനുവരിയിൽ ആരംഭിച്ചത്.

Eng­lish Summary:10th anniver­sary of the acci­dent; Blind car rac­er breaks Guin­ness World Record
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.