28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
April 7, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
March 1, 2025
February 23, 2025

വിവാഹവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 12 മര ണം; ഗുരുതരമായി പരിക്കേറ്റവരില്‍ വരനും

Janayugom Webdesk
ജയ്പുർ
December 11, 2022 9:26 am

രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹ വീട്ടിൽ രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം 12 ആയി. അപകടത്തില്‍പ്പെട്ട അഞ്ച് പേര്‍കൂടി മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പൊള്ളലേറ്റ 42 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്നും എംജിഎം ആശുപത്രി അധികൃതര്‍ അറിയിച്ചു.

പകുതിയിലധികം പേരും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സര്‍ജന്‍ ഉള്‍പ്പെടെ 24 ഡോക്ടര്‍മാര്‍ ചികിത്സാസംഘത്തിലുണ്ട്. അപകടത്തില്‍ വരനും പൊള്ളലേറ്റിരുന്നു. രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജോധ്പുരിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഭുൻഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. 

വിവാഹ വിരുന്ന് ഒരുക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിവാഹ വീടിന്റെ ഒരു ഭാഗവും തകർന്നു. 

Eng­lish Sum­ma­ry: 12 killed in gas cylin­der explo­sion at mar­riage house; The groom was among the seri­ous­ly injured

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.