March 21, 2023 Tuesday

Related news

March 21, 2023
March 20, 2023
March 20, 2023
March 10, 2023
March 10, 2023
March 8, 2023
March 2, 2023
February 18, 2023
February 15, 2023
February 11, 2023

സിഗരറ്റ് ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു: വീട്ടില്‍ നിന്ന് ഇറങ്ങിപോയ 12 വയസുകാരൻ തൂ ങ്ങി മരിച്ച നിലയിൽ

Janayugom Webdesk
തൃശൂര്‍
December 31, 2022 6:52 pm

തൃശൂരില്‍ 12 വയസ്സുകാരനെ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളനാട്ടിൽ തൃക്കണായ നീളംപള്ളിയാൽ തൊന്തി വീട്ടിൽ റഷീദിന്റെ മകൻ അഫ്സലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കണായ സർക്കാർ ജിയുപി സ്കൂളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 30ന് വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. എളനാട് സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയാണ് അഫ്സല്‍.

സിഗരറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാർ വഴക്കു പറഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ ഇതില്‍ മനംനൊന്താണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് സൂചന. മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിൽ മാത്രമേ കൂടുതൽ വ്യക്തതയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: 12 year old boy hang­ing dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.