അസമില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ കെടുതികളില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്തെ നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് എട്ട് ലക്ഷത്തോളം ജനങ്ങള്‍ അസമിന്റെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കാസിരംഗ നാഷണൽ പാർക്ക്, ടൈഗർ റിസർവ് പോലുള്ള ദേശീയ പാർക്കുകളിലും വന്യജീവി സങ്കേതങ്ങളിലും വെള്ളം ഉയരുന്നത് പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. പ്രളയം രൂക്ഷമായതിനെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലായി 43 ദുരിതാശ്വാസ ക്യാമ്പുകളും 41 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ടെന്ന് അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുമായി യൂണിസെഫ് ഏഴു ടീമുകളെ വിന്യസിച്ചു.
English Summary: 14 killed in Assam floods: Eight lakh left stranded
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.