1 May 2024, Wednesday

Related news

April 26, 2024
April 19, 2024
April 15, 2024
April 3, 2024
March 25, 2024
March 20, 2024
March 12, 2024
March 12, 2024
March 9, 2024
February 24, 2024

അസമില്‍ വെള്ളപ്പൊക്കം രൂക്ഷം; 444 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍

Janayugom Webdesk
ഗുവാഹട്ടി
June 20, 2023 10:13 pm

അസമില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ 10 ജില്ലകളിലായി 31,000 ത്തോളം ആളുകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ അകപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അസമിലെ പല ജില്ലകളിലും അടുത്ത അഞ്ച് ദിവസത്തേക്ക് റെഡ് അലർട്ട് ആണ്. പല ജില്ലകളിലും അതിശക്തമായ മഴ പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ഗുവാഹട്ടിയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആർഎംസി) തിങ്കളാഴ്ച മുതൽ 24 മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ടും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഓറഞ്ച് അലേർട്ടും വ്യാഴാഴ്ച യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

അസം ദുരന്ത നിവാരണ സേനയുടെ പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട് പ്രകാരം ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, കൊക്രജാർ, ലഖിംപൂർ, നാൽബാരി, സോനിത്പൂർ, ഉദൽഗുരി ജില്ലകളിലായി 30,700ലധികം ആളുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായി. ഏറ്റവും കൂടുതൽ പേര്‍ ദുരിതത്തിലായത് ലഖിംപൂർ ജില്ലയിലാണ് ഇവിടെ 22,000 ലധികം ആളുകളാണ് ദുരിതത്തിലായത്. ഏഴ് ജില്ലകളിലായി 25 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഭരണകൂടം നടത്തുന്നുണ്ടെങ്കിലും ക്യാമ്പുകളൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

നിലവിൽ 444 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 4,741.23 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചിട്ടുണ്ട്. ബിശ്വനാഥ്, ധുബ്രി, ദിബ്രുഗഡ്, ഗോലാഘട്ട്, കാംരൂപ്, കരിംഗഞ്ച്, കൊക്രജാർ, ലഖിംപൂർ, മജുലി, മോറിഗാവ്, നാഗോൺ, നാൽബാരി, ശിവസാഗർ, സോനിത്പൂർ, സൗത്ത് സൽമാര, തമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളിലാണ് വൻ മണ്ണിടിച്ചിലുണ്ടായത്. 

Eng­lish Sum­ma­ry: Floods severe in Assam; 444 vil­lages under water
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.