രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1525 ആയി. പുതിയ കോവിഡ് കേസുകളുടെ എണ്ണം 35 ശതമാനം വർധിച്ച് 22,775ൽ എത്തി. 23 സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 460 ഒമിക്രോണ്‍ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തൊട്ടുപിന്നിലായി ഡൽഹിയിൽ 351 ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 118 ഒമിക്രോണ്‍ കേസുകളുണ്ട്. ഗുജറാത്തിൽ 115, കേരളത്തിൽ 109 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
english summary; 1431 Omicron cases in the country
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.