27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 11, 2024
July 11, 2024
July 7, 2024
July 7, 2024
July 5, 2024
July 5, 2024
July 5, 2024
July 4, 2024
July 3, 2024

വര്‍ക്കലയിലെ 17 കാരിയുടെ കൊലപാ തകം: സുഹൃത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
December 28, 2022 9:32 am

തിരുവനന്തപുരം വര്‍ക്കലയില്‍ പെണ്‍കുട്ടിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.
വർക്കല വടശേരിയിലെ 17 വയസുകാരിയായ സംഗീതയെ കൊലപ്പെടുത്തിയ സുഹൃത്ത് ഗോപുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നത്. പള്ളിച്ചല്‍ സ്വദേശിയായ ഗോപു എന്നയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഏറെ നാളായി സംഗീതയും ഗോപുവും ചാറ്റിങ്ങിലൂടെ സുഹൃത്തുക്കളാണ്. അതിനിടെയാണ് അഖില്‍ എന്ന മറ്റൊരാളുമായി സംഗീത പരിചയപ്പെടുന്നത്. ഇരുവരോടും സംഗീത ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ സംശയം തോന്നിയ ഗോപു സംഗീതയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുന്നത്. തലേ ദിവസം രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ വിളിച്ച് വെളിയിലിറക്കിയാണ് ഗോപു വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. 

പുലർച്ചെ ഒന്നരയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഗോപു എന്ന പേരില്‍ സംഗീതയോട് ചാറ്റ് ചെയ്തിരുന്നതും അഖിലാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ഗോപു, അഖിൽ എന്ന പേരില്‍ സംഗീതയുമായി ചാറ്റ് ചെയ്തു ബന്ധം സ്ഥാപിച്ചിരുന്നു. ഒരേ സമയം അഖിലിനോടും ഗോപുവിനോടും സംസാരിച്ച പെണ്‍കുട്ടിയില്‍ സംശയംതോന്നിയതാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ ഹെൽമറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംഗീത ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കയ്യിലിരുന്ന പേപ്പർ കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ സംഗീതയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: 17 year old k illed at Varkkala by boyfriend

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.