26 April 2024, Friday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

എരുമേലിയിൽ തിരക്കുകൾ നിയന്ത്രിക്കാൻ ഇനി 170 സ്പെഷ്യൽ പൊലീസുകാർ കൂടി

Janayugom Webdesk
പത്തനംതിട്ട
December 2, 2022 6:05 pm

ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് തിരക്കുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എരുമേലിയിൽ 170 സ്പെഷ്യൽ പോലീസിനെയും കൂടി നിയമിച്ചു. വിദ്യാർത്ഥികളും, യുവതികളും, യുവാക്കളും, സൈന്യത്തിൽ നിന്നും വിരമിച്ചവരും ഉൾപ്പെടെ 22 വനിതകളും 148 പുരുഷന്മാരും ആണ് ഈ സംഘത്തിൽ ഉള്ളത്. എരുമേലിയിലെ ഗതാഗത നിയന്ത്രണങ്ങളും, അയ്യപ്പഭക്തന്മാർക്കുള്ള അടിയന്തര സഹായങ്ങളും ചെയ്യുകയാണ് ഇവരുടെ പ്രധാന ഡ്യൂട്ടി.

സ്കൂൾ, കോളജ് തലങ്ങളിൽ എൻഎസ്എസ്,എൻസിസി രംഗങ്ങളിൽ പ്രവർത്തിച്ചവരും, മറ്റു സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും, സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സ്പെഷ്യൽ പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്പെഷ്യൽ പൊലീസിന്റെ സേവനം ലഭിക്കുന്നതോടുകൂടി എരുമേലിയിൽ പൊലീസിന്റെ സജ്ജീകരണം കൂടുതൽ ശക്തമാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

Eng­lish Summary:170 more spe­cial police­men to con­trol traf­fic in Erumeli
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.