26 July 2024, Friday
KSFE Galaxy Chits Banner 2

തമിഴ്‌നാട്ടിൽ മൂന്ന് ദളിതരെ കൊലപ്പെടുത്തിയ കേസ്; 27 പേർക്ക് ജീവപര്യന്തം

Janayugom Webdesk
ചെന്നൈ
August 6, 2022 10:16 am

2018ൽ മൂന്ന് ദളിതരെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട്ടിൽ 27 പേർക്ക് ജീവപര്യന്തം. എസ്സി/എസ്ടി വിഭാഗങ്ങൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കത്തിൽ മുന്നോക്ക ജാതിക്കാരായ ഒരു സംഘം ആളുകൾ ചേർന്നാണ് ദളിതരായ മൂന്നു പേരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കെ അറുമുഖം, എ ഷൺമുഖനാഥൻ, വി ചന്ദ്രശേഖർ എന്നിവരാണ് കൊല്ലപ്പെട്ടത്.

കേസിൽ 33 പ്രതികളാണുള്ളത്. ഇവരിൽ 27 പേരുടെ ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചത്. നാല് പ്രതികൾ പ്രായപൂർത്തിയാകാത്താരാണ്. ഒരാൾ ഒളിവിലാണ്. ഒരാൾ വിചാരണയ്ക്കിടെ മരണമടഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു.

വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം രാത്രി 9.30 ഓടെ വീട്ടിൽ കയറി വെട്ടിക്കൊന്നുവെന്നാണ് പ്രതികൾക്കെതിരായ കേസ്. പ്രതികൾ ഉന്നത ജാതിക്കാരാണെന്നും ഇരകളുടെ കുടുംബത്തെ അവർ ഭീഷണിപ്പെടുത്തിയെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യുഷൻ വാദിച്ചു. സുരക്ഷ പരിഗണിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി ചേർന്നത്.

Eng­lish summary;27 Get Life Sen­tence In 2018 Dalit Triple Mur­der Case In Tamil Nadu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.