1 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 16, 2024
September 14, 2024
September 13, 2024
August 27, 2024
April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023

ബാറുകളുടെയും ബിവറേജസിന്റെയും നികുതി കുടിശിക 421 കോടി

Janayugom Webdesk
July 10, 2022 11:24 pm

മദ്യം വിറ്റ വകയിൽ ബാറുടമകളും ബിവറേജസ് കോർപറേഷനും വൻ തുക സർക്കാരിന് കുടിശിക വരുത്തുന്നു. കാസർകോട് ഒഴികെയുള്ള ജില്ലകളിൽനിന്ന് 127.79 കോടിരൂപയാണ് ബാറുടമകൾ അടയ്ക്കാനുള്ള നികുതി കുടിശിക.
ബാറുടമകൾ മാത്രമല്ല ബിവറേജസ് കോർപറേഷനും മദ്യം വിറ്റ വകയിൽ നികുതി കുടിശിക സർക്കാരിലേക്ക് അടയ്ക്കാനുണ്ട്. 293.51 കോടിരൂപവരും ബിവറേജസ് കോർപറേഷന്റെ നികുതി കുടിശിക. ‘പ്രോപ്പർ ചാനൽ’ സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2016 ഏപ്രിൽ മുതൽ 2022 ജനുവരി വരെയുള്ള കണക്ക് പ്രകാരമാണ് 127.79 കോടിരൂപ ബാറുടമകൾ നികുതി കുടിശിക നൽകാനുള്ളത്. കൊല്ലം ജില്ലയിലെ ബാറുടമകൾക്കാണ് ഏറ്റവും കൂടുതൽ കുടിശികയുള്ളത്. 53.13 കോടിരൂപ. 18.71 കോടിരൂപ കുടിശികയുള്ള എറണാകുളം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും പിന്നിൽ വയനാട് ജില്ലയാണ്. 27.35 ലക്ഷംരൂപ. ചില കോടതി വ്യവഹാരങ്ങൾ ഒഴിച്ച് നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ മറ്റ് തടസങ്ങളില്ലെന്നും മറുപടിയിൽ പറയുന്നുണ്ട്.
തിരുവനന്തപുരം 2.03 കോടി, കൊല്ലം 53.13കോടി, പത്തനംതിട്ട 1.03 കോടി, ഇടുക്കി 2.49 കോടി, കോട്ടയം 1.64 കോടി,ആലപ്പുഴ 16.36 കോടി, എറണാകുളം 18.71 കോടി, തൃശൂർ 11.31 കോടി, പാലക്കാട് 3.01 കോടി, മലപ്പുറം 4.00 കോടി, കോഴിക്കോട് 6.68 കോടി, കണ്ണൂർ 5.01 കോടി, വയനാട് 27 ലക്ഷം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള നികുതി കുടിശിക.

Eng­lish Sum­ma­ry: 421 crores due from bars and beverages

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.