രാജ്യത്ത് 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടുത്തമാസം ആദ്യ ആഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വിറ്ററില്‍ അറിയിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് (ഐഎംസി). ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് ഐഎംസി സംഘടിപ്പിക്കുന്നത്.
5ജി സേവനങ്ങള്‍ ഘട്ടം ഘട്ടമായിട്ടാകും രാജ്യത്ത് നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ബംഗളുരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭിക്കുക. നിലവിലുള്ള 4ജിയേക്കാള്‍ പത്ത് ഇരട്ടിയും 3ജിയേക്കാള്‍ 30 ഇരട്ടിയും വേഗം 5ജിയിലൂടെ ലഭിക്കും.
English Summary: 5G service from October 1
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.