കഴിഞ്ഞ 60 വർഷത്തിനിടയിൽ ആളോഹരി വനവിസ്തൃതി 60 ശതമാനത്തിലധികം കുറഞ്ഞു. ഇത് ജൈവവൈവിധ്യത്തിന് ഭീഷണിയാവുമെന്നും ലോകമെമ്പാടുമുള്ള 160 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും പഠനം. 1960 മുതൽ 2019 വരെ ആഗോള വനവിസ്തൃതി 81.7 ദശലക്ഷം ഹെക്ടർ കുറഞ്ഞുവെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
ജപ്പാനിലെ ഫോറസ്ട്രി ആന്റ് ഫോറസ്റ്റ് പ്രൊഡക്ട്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ആറ് പതിറ്റാണ്ടിനിടയിൽ ആഗോള ജനസംഖ്യാ വർധനവും വനങ്ങളുടെ കുറവും ചേർന്നാണ് പ്രതിശീർഷ വനവിസ്തൃതി 60 ശതമാനത്തിലധികം കുറഞ്ഞത്. 1960 ൽ പ്രതിശീര്‍ഷ വിസ്തൃതി 1.4 ഹെക്ടർ ആയിരുന്നത് 2019 ൽ 0.5 ഹെക്ടറായി. വനങ്ങളുടെ തുടർച്ചയായ നശീകരണം ആവാസവ്യവസ്ഥയുടെ സമഗ്രതയെ ബാധിക്കുന്നു.
ജൈവവൈവിധ്യം നിലനിർത്തുന്നതിനുള്ള കഴിവ് കുറയുന്നു. ഇത് കുറഞ്ഞത് 1.6 ബില്യൺ ജനങ്ങളെ ബാധിക്കുന്നു, പ്രധാനമായും വികസ്വര രാജ്യങ്ങളിൽ- പഠനം പറയുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി), പാരീസ് കാലാവസ്ഥാ ഉടമ്പടി, 2020 ന് ശേഷമുള്ള ആഗോള ജൈവവൈവിധ്യ നിയമം എന്നിവയുൾപ്പെടെ വിവിധ ആഗോള പാരിസ്ഥിതിക സാമൂഹിക സംരംഭങ്ങളുടെ അവിഭാജ്യ ഘടകമാണ് വനങ്ങളുടെ സംരക്ഷണം എന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ലോകത്തിലെ അവശേഷിക്കുന്ന വനങ്ങൾ സംരക്ഷിച്ചും നശിച്ച വനം പുനഃസ്ഥാപിച്ചും ആഗോള വനനഷ്ടത്തിന്റെ തീവ്രത കുറയ്ക്കണമെന്നും റിപ്പോർട്ടിലുണ്ട്.
English Summary: 60 years; Forest area has decreased by 60 percent
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.