28 March 2024, Thursday

Related news

March 6, 2024
February 8, 2024
February 4, 2024
February 3, 2024
January 31, 2024
January 28, 2024
December 22, 2023
December 4, 2023
December 2, 2023
August 7, 2023

7,400 ചതുരശ്ര കിലോമീറ്റർ വനഭൂമി കയ്യേറ്റക്കാരില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2022 10:34 pm

രാജ്യത്തിന്റെ 7,400 ചതുരശ്ര കിലോമീറ്റർ വനഭൂമി കയ്യേറ്റക്കാരുടെ കെെവശമാണെന്ന് കേന്ദ്ര സര്‍‌ക്കാര്‍. ഇതില്‍ പകുതിയും അസമിലാണെന്നും സംസ്ഥാനത്തെ 3,775 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് കയ്യേറിയതെന്നും പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ലോക് സഭയെ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വനസംരക്ഷണത്തിനായി കേന്ദ്ര സർക്കാർ 544 കോടി രൂപ ഗ്രാന്റ് അനുവദിച്ചു. ഗ്രീൻ ഇന്ത്യ മിഷൻ (156 കോടി രൂപ), പ്രോജക്ട് ടൈഗർ (219 കോടി രൂപ) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാല്‍ ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം കയ്യേറ്റ പ്രശ്നങ്ങൾ പരിഹരിക്കലല്ല.
37 സംസ്ഥാനങ്ങളിലായി 7,40, 973 ഹെക്ടർ വനഭൂമിയാണ് കയ്യേറിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മാത്രം ഇതിലെ 60 ശതമാനം വരും. 3,77,500 ഹെക്ടർ ഭൂമി കയ്യേറ്റം ചെയ്യപ്പെട്ട സംസ്ഥാനമാണ് അസം. സംസ്ഥാനത്തെ വനമേഖലയുടെ 13 ശതമാനമാണിത്. ലക്ഷദ്വീപും പുതുച്ചേരിയും ഗോവയും കയ്യേറ്റമില്ലാത്ത സംസ്ഥാനങ്ങളാണെന്നും മന്ത്രി അവകാശപ്പെട്ടു. ഭൂമി സംസ്ഥാന വിഷയമായതിനാൽ കയ്യേറ്റങ്ങൾ നേരിടേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറി.
എന്നാല്‍ ജൂലൈ 21ന് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ രാജ്യസഭയിൽ നൽകിയ വിവരമനുസരിച്ച് ഈ വർഷം ഫെബ്രുവരി വരെ രാജ്യത്തുടനീളം 3,67,214 ഹെക്ടർ നിക്ഷിപ്ത വനഭൂമി കയ്യേറിയെന്നാണ് കണക്ക്. അസമിലെ ഭൂമി കയ്യേറ്റം സങ്കീർണമായ പ്രശ്നമാണെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആന്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മഹേന്ദ്ര കുമാർ യാദവ് പറഞ്ഞു. 

Eng­lish Sum­ma­ry: 7,400 square kilo­me­ters of for­est land has been encroached

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.