5 May 2024, Sunday

Related news

May 4, 2024
April 27, 2024
April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 24, 2024

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധം; ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

Janayugom Webdesk
കണ്ണൂര്‍
August 17, 2021 1:08 pm

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച്‌ പൊലീസ്. പ്രതികള്‍ക്ക് മയക്കുമരുന്നുകടത്തില്‍ പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ്യമധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് വ്യക്തമാക്കി. കേസ് വിധി പറയുന്നതിനായി മാറ്റി.

Eng­lish sum­ma­ry: E bull­jet case followup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.