30 May 2024, Thursday

Related news

May 21, 2024
May 19, 2024
March 8, 2024
February 22, 2024
February 20, 2024
January 30, 2024
January 28, 2024
January 21, 2024
January 21, 2024
January 12, 2024

വരൂ, അപ്പർകുട്ടനാടിന്റെ പ്രകൃതി ഭംഗി ആസ്വാദിക്കാം

Janayugom Webdesk
തിരുവല്ല
August 26, 2021 9:00 pm

അപ്പർകുട്ടനാട്ടിൽ പ്രകൃതി ഭംഗി ആസ്വാദിക്കാൻ ഇതാ പുതിയ ഒരു ഇടം. പെരിങ്ങര പഞ്ചായത്തിലെ നാലാം വാർഡിൽ വേങ്ങൽ വേളൂർ മുണ്ടകം റോഡിന്റെ പടിഞ്ഞാറൻ പ്രദേശത്താണ് ഈ കാഴ്ച്ച ഭംഗി.കാവുംഭാഗം — ഇടിഞ്ഞില്ലം റോഡിൽ വേങ്ങൽ പാലത്തിന് സമീപത്തു നിന്ന് പടിഞ്ഞാറോട്ട് പോകുമ്പോള്‍ കാണുന്ന വിജനമായ പ്രദേശമാണിത്. വേളൂർ മുണ്ടകം റോഡിന്റെ ഭാഗത്തെ ചില വീടുകൾ ഒഴിച്ചാൽ പാടശേഖരങ്ങളുടെ നടുവിലൂടെയാണ് റോഡ് കടന്ന് പോകുന്നത് .പാടശേഖരങ്ങളിൽ ക്യഷി ഇറക്കുന്ന സമയങ്ങളിൽ കൃഷി അവശ്യത്തിന് എത്തുന്നവർ അല്ലാതെ അധികം ആളുകൾ ഇവിടെ എത്താറില്ല . റോഡ് അവസാനിക്കുന്നിടത്ത് മുളകളാൽ നിർമ്മിച്ച ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട് . വൈകുന്നേര സമയങ്ങളിൽ എത്തുന്നവർക്ക് പക്ഷികളെനിരീക്ഷിച്ചിരിക്കാം.

പത്തനംതിട്ട ‚കോട്ടയം ജില്ലയുടെ സംഗമ സ്ഥലവും അര കിലോമീറ്റർ അകലെ ആലപ്പുഴ ജില്ലയുമാണ്. നാല് വർഷം മുൻപ് റോഡ് പണികൾ ഏറെക്കുറെ പൂർത്തികരിച്ചെങ്കിലും സഞ്ചാരികള്‍ കേട്ടറിഞ്ഞ് എത്താൻ തുടങ്ങിയത് അടുത്തിടെയാണ് . നാടിന്റെ വികസനം മുന്നിൽ കണ്ട് പ്രദേശത്തുള്ളവരും ജനപ്രതിനിധികളും കൂടി ജനകിയ കമ്മറ്റി രൂപീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേ സമയം പ്രദേശവാസികൾ ചേർന്ന് ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.അതിൽ നിന്ന് കിട്ടുന്ന ചെറിയ പ്രതിഫലത്തിൽ നിന്നുമാണ് ചെറിയ തോതിലുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത്. മുള ബെഞ്ചുകൾ , വേസ്റ്റ് ഇടുന്നതിനുള്ള മുള ബക്കറ്റുകൾ എന്നിവ കുറച്ച് ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവ കൂടുതൽ മേഖലയിലേക്ക് സ്ഥാപിക്കുന്നതിന് വേണ്ട ക്രമികരണങ്ങൾ ചെയ്യുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വ്യക്ഷ തൈകൾ , പച്ചക്കറികൾ എന്നിവ നട്ടുവളർത്തുവാൻ പഞ്ചായത്തുമായി ചേർന്ന് സംവിധാനം ഒരുക്കുന്നതിനും ആലോചനയുണ്ട്. കൂടാതെ വ്യായാമത്തിന് എത്തുന്നവർക്ക് ടെന്നീസ് ‚ജോഗിങ് എന്നിവക്കുള്ള സംവിധാനം ഒരുക്കുവാനുള്ള തിരക്കിലാണ് ഈ വാട്ട്സ് ആപ്പ് കൂട്ടായ്മ .നിലവില്‍ പഞ്ചായത്ത് ഹരിത കർമ്മ സേനയും , വാട്ട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ഇവിടുത്തെ മാലിന്യം നീക്കം ചെയ്യുന്നുമുണ്ട്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.