6 May 2024, Monday

Related news

May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024

കോവിഡ് : പുതിയ രോഗികൾ 28,326 ‚മരണം 260

Janayugom Webdesk
ന്യൂഡൽഹി
September 27, 2021 10:49 am

രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു260 പേർ മരിച്ചു. നിലവിൽ 3,03,476 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തർ 3,29,02,351.ആകെ മരണം 4,46,918 . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,42,786 പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 85,60,81,527 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം, കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഒക്ടോബർ 22 മുതൽ സിനിമാ തിയേറ്ററുകളും ആഡിറ്റോറിയങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകി.

പകുതി സീറ്റിൽ ആളുകളെ ഉൾക്കൊള്ളിച്ച് തിയേറ്റർ തുറക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Eng­lish sum­ma­ry; covid-india-cases-follow-up

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.