6 May 2024, Monday

Related news

May 2, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024

കോവിഡ് പരിശോധന; ആർടിപിസിആർ നിരക്ക് കുറക്കാനാകില്ലെന്ന് ഹെെക്കോടതി

Janayugom Webdesk
കൊച്ചി
October 4, 2021 9:02 pm

ആർടിപിസിആർ പരിശോധനാ നിരക്ക് അഞ്ഞൂറ് രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചു. നിരക്ക് കുറച്ച ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദ്ദേശവും കോടതി റദ്ദാക്കി.കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ അമിത തുക ഈടാക്കുന്നുവെന്ന പരാതികളെ തുടർന്ന് നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായാണ് സർക്കാർ തുക 500 ആയി നിജപ്പെടുത്തിയത്. പരിശോധനാ നിരക്ക് 1700 ൽ നിന്ന് 500 ആയാണ് കുറച്ചത്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് അക്രഡിറ്റഡ് ലാബുകളും തിരുവനന്തപുരത്തെ ദേവീ സ്കാൻ സെന്ററും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് ടി ആർ രവി പരിഗണിച്ചത്. സർക്കാർ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണന്ന് ഹർജിക്കാർ ആരോപിച്ചു. 

നിരക്ക് കുറക്കുമ്പോൾ പരിശോധയുടെ ഫലപ്രാപ്തിയും കൃത്യതയും കുറയുമെന്നും നിലവിലുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും കണക്കിലെടുത്താൽ ആയിരത്തി അഞ്ഞുറ് രൂപ ചെലവുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധനാ നിരക്ക് കുറവാണന്നും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ പരമാവധി നിരക്ക് 500 രൂപയാണെന്നും സർക്കാർ വ്യക്തമാക്കി. 

പരിശോധനാ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാമെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അറിയിച്ചെങ്കിലും ഹർജിക്കാർ നിരസിച്ചു. മുന്നാഴ്ചക്കുള്ളിൽ പുതിയ ഉത്തരവിറക്കണം. 1700 രൂപയാണ് പരിശോധനാ നിരക്കെന്നും അത് കുറവാണന്നും അതിനാൽ നഷ്ടമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്.
eng­lish summary;Highcourt says that , RTPCR rate could not be reduced
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.