27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 23, 2024
July 9, 2024
July 3, 2024
July 3, 2024
June 20, 2024
June 6, 2024
June 3, 2024
May 29, 2024

ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധം: വിശദീകരണം തേടി കോടതി

Janayugom Webdesk
കൊച്ചി
April 9, 2024 11:35 pm

റംസാൻ ‑വിഷു ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി ഹൈക്കോടതി. അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലെത്തിക്കാനായി ആരംഭിക്കാനിരുന്ന ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്.
മുൻവർഷങ്ങളിലേതു പോലെ റംസാൻ‑വിഷു ചന്തകൾ തുടങ്ങാൻ ഫെബ്രുവരി 16ന് തീരുമാനമെടുത്തതാണെന്നും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഏപ്രിൽ എട്ടു മുതൽ 14 വരെ സംസ്ഥാനത്തൊട്ടാകെ 250 ഉത്സവച്ചന്തകൾ തുറക്കാനാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. സബ്സിഡിക്കായി സർക്കാർ അഞ്ച് കോടി രൂപ അനുവദിക്കുകയും ചെയ്തു. 14.74 കോടി രൂപ മുടക്കി 13 തരം സാധനങ്ങളും വാങ്ങി. 

മാർച്ച് ആറിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. റംസാൻ‑വിഷു ആഘോഷ സമയത്ത് സബ്സിഡിയോടെ പ്രത്യേക ചന്ത നടത്തുന്നത് വർഷങ്ങളായി തുടരുന്ന സർക്കാർ നയത്തിന്റെ ഭാഗമാണെന്നും അനുമതി നിഷേധിച്ച കമ്മിഷന്റെ ഉത്തരവ് സ്വേച്ഛാപരമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണനയിലുള്ള ഹർജി വ്യാഴാഴ്ച പരിഗണിക്കും.

Eng­lish Sum­ma­ry: Denial of per­mis­sion to fes­ti­val mar­kets: Court seeks explanation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.