തിരുവനന്തപുരത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍. ആര്യനാട് സ്വദേശിനിയായ ആദിത്യ (24)യെയാണ് ഭര്‍ത്താവ് മിഥുനിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്. മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികത്തിന്റ ആഘോഷങ്ങൾക്കിടെയാണ് ആദിത്യ മരിച്ചതെന്നാണ് വിവരം. ആര്യനാട് ആനന്ദപുരം സ്വദേശിനിയാണ് ആദിത്യ. ഇന്ന് പത്ത് മണിയോടെ മിഥുനിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ അടക്കം പരിശോധിക്കുകയാണ്. ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി.
English Summary: woman found hanged in Thiruvananthapuram
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.